Friday, May 31, 2013

നീതി അകലെ; എങ്കിലും നിരാശയില്ലെന്ന് മദനി....


നീതി അകലെ; എങ്കിലും നിരാശയില്ലെന്ന് മദനി....

വര്‍ഗീയമായാലും  ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി ആണെങ്കിലും ഇടതടവില്ലാതെ സംസാരിക്കാന്‍ കഴിയുക എന്നത് ദൈവത്തിന്റെ അനുഗ്രഹമാണ് ...കൂടെ കുറച്ചു ചോരത്തിളപ്പുള്ള കൂട്ടത്തിലും കൂടിയായാലോ ...അതാണ്‌ അബ്ദുല്‍ നാസര്‍  മദനി ...എത്ര വര്‍ഷം കഴിഞ്ഞാലും എത്ര നാള്‍ ജയിലില്‍ ഇട്ടാലും  അദ്ദേഹത്തിന്റെ വെക്തിത്വം നഷ്ടപ്പെടില്ല .അതിന്‍റെ  തെളിവാണ് ഇന്ന് മകളുടെ വിവാഹത്തിന് നടത്തിയ പ്രസംഗം .....അനുഭവിക്കാനുല്ലതെല്ലാം  അനുഭവിച്ചു .ഇനി എന്ത് നോക്കാന്‍ ..

കുറ്റവാളികള്‍ എന്ന് വിധിച്ച ഒരുപാട് പേര്‍ പുറത്തു നില്‍കുമ്പോള്‍ കുറ്റം ചാര്ത്തപ്പെട്ട് ഒരു നിരപരാധി പോലും ശിഷിക്കപെടാന്‍  പാടില്ല ......നമ്മുടെ നാട് എന്ന് നന്നാവും .....

മഅ്ദനിയെ കേസില്‍ കുടുക്കിയത് ഒരുകൂട്ടം കളവുകളുടെ പിന്‍ബലത്തില്‍ മാത്രമാണെന്ന് സാമാന്യബുദ്ധിയുള്ള ഏതൊരു മാധ്യമപ്രവര്‍ത്തകനും ബോധ്യപ്പെടാതിരിക്കില്ല. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍പോലും അദ്ദേഹത്തിനെതിരെ നുണകള്‍ കാച്ചിവിടുന്നു. പൊലീസ് ഭാഷ്യങ്ങള്‍ അതേപടി ജനങ്ങള്‍ക്ക് നല്‍കി സെന്‍സേഷന്‍ സൃഷ്ടിച്ച മാധ്യമ സ്ഥാപനങ്ങള്‍ പതുക്കെ യാഥാര്‍ഥ്യങ്ങളിലേക്ക് മിഴിതുറക്കാന്‍ തുടങ്ങിയിരിക്കുന്നു. സത്യം ഇതായിരിക്കെ മഅ്ദനി എന്തുകൊണ്ട് അഴികളെണ്ണുന്നു? മഅ്ദനിയുടെ ജയില്‍വാസത്തിനു പിന്നിലെ യഥാര്‍ഥ കാരണങ്ങളില്‍ ചിലത് ഇവിടെ ചൂണ്ടിക്കാണിക്കാം.
1. മഅ്ദനിയുടെ പ്രതിഭാശാലിത്വം. കഴിഞ്ഞ മൂന്നു ദശകത്തിനിടയില്‍ മഅ്ദനിയോളം പ്രസരിപ്പും പ്രഭാഷണചാതുരിയുമുള്ള ഒരു നേതാവ് ഇടതുപക്ഷത്തോ വലതുപക്ഷത്തോ ഉണ്ടായിട്ടില്ല. സാംസ്കാരിക മണ്ഡലത്തില്‍ നമുക്ക് ഒരു സുകുമാര്‍ അഴീക്കോട് ഉണ്ടായിരുന്നു. ജന ഹൃദയങ്ങളിലേക്ക് തുളഞ്ഞുകയറുന്ന പ്രയോഗവും അവരെ കര്‍മോന്മുഖരാക്കാനുള്ള ശേഷിയും ഉണ്ടായിരുന്നില്ലെങ്കില്‍ മഅ്ദനി ഇത്രമാത്രം ഇരയാക്കപ്പെടുമായിരുന്നില്ല.
2. മഅ്ദനിയുടെ വിശ്വാസം. മുസ്ലിം ആയിരുന്നില്ലെങ്കില്‍ മഅ്ദനി ഇത്രയേറെ പീഡിപ്പിക്കപ്പെടുമായിരുന്നില്ല.
3. ആത്മീയ നേതാവെന്ന സ്ഥാനം. കേവലമൊരു ശരാശരി മുസ്ലിം അല്ല അദ്ദേഹം.
4. സാധാരണ ആത്മീയനേതാവ് അല്ല മഅ്ദനി. ശുദ്ധ ആത്മീയതയില്‍ പരിമിതപ്പെട്ടുനില്‍ക്കാതെ ഇന്ത്യന്‍ പ്രശ്നങ്ങളില്‍ മഅ്ദനി ശക്തമായി ഇടപെട്ടു. ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷം സമുദായത്തിന്‍െറ അവകാശങ്ങളെ സംബന്ധിച്ച് ശക്തമായി വാദിച്ചതിനാല്‍ അദ്ദേഹത്തിന്‍െറ വീട് ആക്രമിക്കപ്പെട്ടു.
5. സ്വസമുദായത്തിനുവേണ്ടി മാത്രമല്ല അദ്ദേഹം ശബ്ദമുയര്‍ത്തിയത്. ദലിതുകള്‍ക്കും ഇതര പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടി മഅ്ദനി നിലകൊണ്ടു. അധികാരം അവര്‍ണര്‍ക്ക് നല്‍കണമെന്ന അദ്ദേഹത്തിന്‍െറ വാദം രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്ന സവര്‍ണര്‍ക്ക് രുചിക്കുന്നുണ്ടായിരുന്നില്ല.
6. കഴിഞ്ഞ ഒന്നര ദശകക്കാലം മഅ്ദനി ജയിലുകള്‍ക്ക് പുറത്തുകഴിഞ്ഞിരുന്നുവെങ്കില്‍ കേരളത്തിന്‍െറ രാഷ്ട്രീയ ചിത്രം മറ്റൊന്നാകുമായിരുന്നു. പല കക്ഷികളും അണികളുടെ ചോര്‍ച്ച ഭയപ്പെട്ടതിനാല്‍ പല നേതാക്കള്‍ക്കും മഅ്ദനിയുടെ ജയില്‍വാസം അഭികാമ്യമായിത്തീര്‍ന്നു.
7. അഭിപ്രായസ്വാതന്ത്ര്യ നിഷേധം. ടാഡ, പോട്ട, മിസ തുടങ്ങിയ ചട്ടങ്ങളിലൂടെ പൗരസ്വാതന്ത്ര്യം വെട്ടിക്കുറച്ച അധികൃതര്‍ യു.എ.പി.എ നിയമം വഴി മാധ്യമ പ്രവര്‍ത്തകരായ കെ.കെ. ഷാഹിന, സയ്യിദ് അഹ്മദ് ഖാസിമി തുടങ്ങിയവരെ കുരുക്കില്‍ വീഴ്ത്തുകയുണ്ടായി. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. എന്നാല്‍, എഴുത്തുകാരനോ മാധ്യമ പ്രവര്‍ത്തകനോ അല്ലാത്തതിനാല്‍ മഅ്ദനിക്ക് ഇത്തരം ആനുകൂല്യങ്ങള്‍പോലും നിഷേധിക്കപ്പെട്ടു.
8. മഅ്ദനിയുടെ കരുണയും സഹാനുഭൂതിയും. സ്വന്തം കാല്‍ നഷ്ടപ്പെടുത്തിയ ബോംബാക്രമണത്തിലെ പ്രതിക്കുപോലും മഅ്ദനി മാപ്പുനല്‍കി. മഅ്ദനിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പ്രതിയെ ജയിലിലടക്കാന്‍ ശാഠ്യം പ്രകടിപ്പിച്ചേനെ. അക്രമികള്‍ക്കെതിരായ മാതൃകാ നടപടിയെന്ന നിലയില്‍. എന്നാല്‍, അഗാധമായ ദയാവായ്പിനാല്‍ മഅ്ദനി ഇവിടെ പ്രതിക്ക് മാപ്പുനല്‍കി. ഈ വിശാലഹൃദയത്വത്തെ ദൗര്‍ബല്യമായി പലരും തെറ്റിദ്ധരിക്കുന്നു.
9. അപാര സഹനം: ഒമ്പതര വര്‍ഷം വിചാരണത്തടവുകാരനായി തുറുങ്കില്‍ കിടന്നിട്ടും അദ്ദേഹം ക്ഷമവിട്ട് പെരുമാറിയില്ല. പ്രോസിക്യൂഷന്‍ വ്യാജ സാക്ഷികളെ ഹാജരാക്കിയതിനെ ന്യായാധിപന്‍ വിധിയില്‍ കടുത്ത താക്കീത് നല്‍കി. ഈ ഒറ്റ ന്യായം പറഞ്ഞുപോലും മഅ്ദനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാമായിരുന്നു.
10. ആത്മനാശകമായ വിട്ടുവീഴ്ചാ മനോഭാവം.
ജയില്‍ അധികൃതരുടെ കുറ്റകരമായ അനാസ്ഥമൂലം മഅ്ദനി അവസാനമായി മാറിക്കൊണ്ടിരിക്കുന്നു. കാഴ്ചക്കുള്ള മങ്ങലിന് യഥാവിധി ചികിത്സ നല്‍കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം ജയിലധികൃതര്‍ നടപ്പാക്കിയില്ല. ഇതിലൊന്നും തനിക്ക് ദു$ഖമില്ലെന്ന് മഅ്ദനി. ഇത്തരം വിട്ടുവീഴ്ചകളാണ് അദ്ദേഹത്തിന്‍െറ നില സ്വയം അപകടത്തിലാക്കുന്നത്.
യഥാര്‍ഥത്തില്‍ മഅ്ദനിയെ അന്ധനായി ഞാന്‍ വിശേഷിപ്പിക്കില്ല. അദ്ദേഹത്തെ ജയിലില്‍ തള്ളിയ രാഷ്ട്രീയ ശക്തികളാണ് അന്ധന്മാര്‍. മഅ്ദനി തടവുകാരനല്ല. അദ്ദേഹം ഹൃദയത്തില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. നാമാകട്ടെ ഭയത്തിന്‍െറ തടവുകാരും. ഇത്തരം ഭയങ്ങളില്‍നിന്ന് നാം സര്‍വരും മോചിതരാകുമ്പോഴേ മഅ്ദനിമാര്‍ക്ക് സ്വാതന്ത്ര്യം ലഭ്യമാകൂ. മഅ്ദനിയുടെ വീട്ടിലെ അടുത്ത വിവാഹമംഗള മുഹൂര്‍ത്തത്തിന് കാത്തിരിക്കുകയാണ് ഞാന്‍. അദ്ദേഹത്തിന്‍െറ മകന്‍െറ വിവാഹത്തിന്. സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയില്‍ വിശ്വാസമര്‍പ്പിക്കുന്ന നാം, ആ മുഹൂര്‍ത്തത്തിനു മുമ്പേ മഅ്ദനിക്ക് പൂര്‍ണാരോഗ്യത്തോടെ സ്വതന്ത്രനായി സ്വന്തം വീടിന്‍െറ സ്വച്ഛതയിലേക്ക് തിരികെയെത്താന്‍ അവസരം ഉറപ്പുവരുത്തണം. സത്യം വിജയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

 


കൊല്ലം: നീതിയുടെ കിരണം അകലെ നിന്നുപോലും കാണാനാവാത്ത ദുരവസ്ഥയിലാണ് താനെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി. എങ്കിലും താന്‍ നിരാശനോ ദുഖിതനോ അല്ലെന്നും തന്റെ വേദനയ്ക്കൊപ്പം കേരള ജനത ഒപ്പമുണ്ടെന്നകാര്യം സന്തോഷം പകരുന്നകാര്യമാണെന്നും മദനി പറഞ്ഞു. കൊല്ലം കൊട്ടിയത്ത് മകള്‍ ഷമീറയുടെ വിവാഹവേദിയില്‍വെച്ചായിരുന്ന മദനിയുടെ പ്രസംഗം. പ്രവര്‍ത്തകരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ മദനി തന്നെ മൈക്ക് കൈയിലെടുത്ത് പ്രവര്‍ത്തകരോട് ശാന്തരാവാന്‍ അഭ്യര്‍ഥിച്ചു. ഒരു വിവാഹവേദിയിലാണ് ഇരിക്കുന്നതെന്നകാര്യം പ്രവര്‍ത്തകര്‍ മറക്കരുതെന്നും നിങ്ങള്‍ കാണിക്കുന്ന ആവേശം ഞാന്‍ നിങ്ങളിലേക്കെത്തുന്നതിന് വീണ്ടും താമസം ഉണ്ടാക്കുമെന്നു് പ്രവര്‍ത്തകര്‍ മനസിലാക്കണമെന്നും മദനി പറഞ്ഞു.
കണ്ണിന്റെ കാഴ്ച തീരെ മങ്ങിയതിനാല്‍ മുന്നിലുള്ള പലരെയും കാണാന്‍ പ്രയാസമുണ്ടെന്നും മദനി പറഞ്ഞു. വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായി. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ താന്‍ മാത്രമല്ല ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നതെന്നും ലോകത്തിന്റെ എല്ലാ ഭാഗത്തും ഇത്തരത്തിലുള്ള പീഡനമുറകള്‍ അരങ്ങേറുന്നുണ്ടെന്നും മദനി പറഞ്ഞു. മുന്‍കാലങ്ങളില്‍ എന്റെ വാക്കുകളിലും പ്രവര്‍ത്തികളിലും എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പൊറുക്കണമെന്ന് ഞാന്‍ കേരളത്തോട് പരസ്യമായി മാപ്പപേക്ഷിച്ചതാണ്. എന്നിട്ടും മുന്പ് പറഞ്ഞ ചിലവാക്കുകളുടെ പേരില്‍ എനിക്കെതിരെ പീഡനം തടരുന്നു. തടവില്‍ കഴിയുന്നവരില്‍ താന്‍ മാത്രമല്ല നിരപരാധിയെന്നും മദനി പറഞ്ഞു.
കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ക്കിടെ ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയാണ് വിവാഹവേദിയായ കൊല്ലം കൊട്ടിയം സുമയ്യാ ഓഡിറ്റോറിയത്തില്‍ മദനി എത്തിയത്. സിപിഎം, കോണ്‍ഗ്രസ്, സിപിഐ, മുസ്ലീം ലീഗ് നേതാക്കള്‍ വിവാഹച്ചടങ്ങിനത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തോമസ് ഐസക് എംഎല്‍എ, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ നേതാവ് സി ദിവാകരന്‍, കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ്, പീതാംബര കുറുപ്പ്, മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം മദനി തിരികെ അസീസിയാ മെഡിക്കല്‍ കോളെജിലേക്ക് മടങ്ങും. തിങ്കളാഴ്ചയാവും അന്‍വാര്‍ശേരിയില്‍ രോഗശയ്യയിലായ പിതാവിനെക്കാണാന്‍ മദനി പോകുന്നത്. ചൊവ്വാഴ്ച ബംഗലൂരുവിലേക്ക് മടങ്ങും. കനത്ത പൊലീസ് സുരക്ഷയാണ് ആശുപത്രി പരിരത്തും കൊല്ലത്തും ഒരുക്കിയിരുന്നത്. പുറത്ത് തടിച്ചു കൂടിയ പിഡിപി പ്രവര്‍ത്തകരെ പൊലീസ് നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ കൊല്ലത്തെത്തിയ മദനി അസീസിയാ മെഡിക്കല്‍ കോളെജില്‍ നിന്നാണ് കൊട്ടിയത്തെ വിവാഹവേദിയിലെത്തിയത്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലും വിവാഹത്തില്‍ പങ്കെടുക്കാനും മദനിയെ കാണാനുമായി ആയിരക്കണക്കിനാളുകളാണ് വിവാഹവേദിയ്ക്ക് പുറത്ത് തടിച്ചുകൂടിയത്.
രണ്ട് ഡിവൈഎസ്പിമാര്‍ രണ്ട്. സിഐമാര്‍, ആറ് എസ്ഐമാര്‍, മുപ്പതോളം പൊലീസുകാര്‍ എന്നിവരെയാണ് ആശുപത്രി പരിസരത്ത് വിന്യസിപ്പിച്ചിരുന്നത്. ഇന്നലെ രാത്രി 12 മണിയോടെ അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളുള്ള ആംബുലന്‍സിലാണ് മദനിയെ കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെത്തിച്ചത്. മദനിക്കൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ ചുരുക്കം പിഡിപിയുടെ ഉന്നതെ നേതാക്കള്‍ എന്നിവരാണ് ആശുപത്രിയിലുണ്ടായിരുന്നത്. പത്തു മിനിട്ടിനുള്ളില്‍ ആറുപേരടങ്ങുന്ന ഡോക്ടര്‍ സംഘം മദനിയെ ഏറ്റെടുത്തു.
അസീസിയാ മെഡിക്കല്‍ കോളെജിലെ ഒരു ബ്ലോക്ക് മദനിക്കും ഒപ്പമുണ്ടായിരുന്ന സുരക്ഷാ സംഘത്തിനുമായി ഒഴിച്ചിട്ടിരുന്നു. ആറ് മുറികളാണ് മദനിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമായി മാറ്റിവച്ചിരുന്നത്. മൂന്നാം നിലയിലെ 655 ാം റൂമില്‍ മദനിയെ പ്രവേശിപ്പിച്ചശേഷം ഡോക്ടര്‍മാര്‍ മദനിയെ പരിശോധിച്ചു. ഇന്നലെ പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഇന്ന് മാത്രമാകും വിശദ പരിശോധനകള്‍ നടക്കുക.


മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക്ചെ യ്യുക...

No comments:

Post a Comment