Wednesday, March 9, 2011

നമ്മൾ പാഴാക്കുന്ന ഓരോ തുള്ളി ജലവും അമൂല്യമാണ്. ...........

ദരിദ്രര്‍ വെള്ളം കിട്ടാതെ മരിക്കുന്ന കാലം....
Click for latest news.......

ഇങ്ങനെ പോയാൽ വെള്ളംകുടി മുട്ടും!...
Click for latest news.......

15 വർഷത്തിനകം ഇന്ത്യയിൽ ‘ജലദുരന്തം’...

Read more at: http://www.manoramaonline.com/environment/indepth/world-water-day-2017/water-pollution/2017/03/21/arsenic-contamination-of-groundwater.html

മനുഷ്യവിസർജ്യത്തിൽ നിന്നും കുടിവെള്ളം!...

Read more at: http://www.manoramaonline.com/environment/indepth/world-water-day-2017/water-pollution/omni-processor-in-senegal.html











1970-എഴുപതുകള്‍ മുതല്‍ക്കു തന്നെ ഗൗരവമായ ശ്രദ്ധ കൊടുക്കേണ്ട ഒന്നായി നിലനില്‍ക്കുന്ന പ്രശ്‌നമാണ് ആഗോള ജലപ്രതിസന്ധി. 21-ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകം കാണാന്‍ പോകുന്ന യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയുള്ളതായിരിക്കും എന്ന ആശങ്ക ദശകങ്ങള്‍ക്കു മുമ്പേ ഉടലെടുത്തിരുന്നു. ആ ആശങ്കയ്ക്ക് ആധാരമായ സംഗതികളുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കുമ്പോള്‍ മനസ്സിലാവുക പ്രശ്‌ന പരിഹാരം ഇന്നും വിദൂരതയിലാണെന്നാണ്. ഒരു ചെറിയ ഭേദഗതിയോടെ ആ ആശങ്ക ഇന്നും നിലനില്‍ക്കുന്നു: ജലത്തിനായി ഇന്ന് യുദ്ധം ചെയ്യുന്നത് ദരിദ്രനാണ്. അവന്റെ പട്ടിണിയും യാതനയും പതിന്മടങ്ങ് വര്ദ്ധിക്കാന്‍ ഒരു പ്രധാന കാരണം ഇന്ന് ജലപ്രതിസന്ധി കൂടിയാണ്.


തുടക്കം ഇരുപതാം ശതകത്തില്‍

പ്രതിസന്ധിയുടെ ഘടകങ്ങള്‍: മനുഷ്യോപയോഗത്തിനുള്ള ജലത്തിന്റെ ദൌര്‍ലഭ്യവും അതിന്റെ മലിനീകരണവുമാണ് ഈ പ്രതിസന്ധിയിലെ പ്രധാന ഘടകങ്ങള്‍. ഭൂമിയുടെ ജലസമ്പത്ത് നിശ്ചിതമാണ്, അത്് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ലഭ്യതയുടെ പ്രശ്‌നങ്ങളാണിവിടെ പ്രതിസന്ധി തീര്ക്കുന്നത്. 

ലോകജനസംഖ്യയില്‍ നൂറ് കോടിയിലധികം ആളുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം എന്ന ലക്ഷ്യം അപ്രാപ്യമായി തീര്‍ന്നിരിക്കുന്നു ഇന്ന്. ഭൂഗര്‍ഭജലത്തിന്റെ അമിത ഊറ്റിയെടുക്കല്‍ ക്യഷിയ്ക്കാവശ്യമായ ജലത്തിന്റെ ദൗര്‍ലഭ്യം സ്യഷ്ടിക്കുന്നു.


ജലമലിനീകരണം പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഉള്ള ജലസ്രോതസ്സുകള്‍ തന്നെ മലിനമാകുന്ന അവസ്ഥ. ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളില്‍ വലിയ പങ്കും ജലജന്യരോഗങ്ങള്‍ മൂലമോ ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം മൂലമോ ആണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ലോകജനസംഖ്യയെ ബാധിക്കുന്ന രോഗങ്ങളുടെ 88 ശതമാനവും അശുദ്ധജലത്തിന്റെ ഉപയോഗവും ശുചിയായി ജീവിക്കാനാവശ്യമായ ജലത്തിന്റെ ഇല്ലായ്മയും മൂലമുള്ളതാണ്. വികസ്വര, ദരിദ്രരാഷ്ട്രങ്ങളിലെ സ്ത്രീകളെല്ലാവരും ചേര്‍ന്ന് നിത്യവും ജലശേഖരണത്തിനായി 20 കോടി മണിക്കൂര്‍ ചെലവഴിക്കുന്നു 

ദരിദ്രരാഷ്ട്രങ്ങള്‍ മാത്രമല്ല ഈ പ്രതിസന്ധിയുടെ പിടിയില്‍ അമരാന്‍ പോകുന്നത്. യൂറോപ്പിലെയും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെയും വികസിതരാഷ്ട്രങ്ങള്‍ക്കും ഇത് ഒരു വെല്ലുവിളിയായി നിലനില്‍ക്കുന്നു. അമേരിക്കയിലെ ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച് നഗരജനസംഖ്യ ഇപ്പോഴത്തെ നിലയില്‍ വര്‍ദ്ധിച്ചാല്‍ വരും വര്‍ഷങ്ങളില്‍ അവിടുത്തെ വന്‍ നഗരങ്ങള് മിക്കവയും ജലക്ഷാമത്തിന്റെ പിടിയിലാകും. 

ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ക്യഷിയാവശ്യത്തിനായി പമ്പുകള്‍ ഉപയോഗിച്ച് നടത്തുന്ന വന്‍തോതിലുള്ള വെള്ളമൂറ്റല്‍ ആ രാജ്യങ്ങളുടെ ജലനിരപ്പില്‍ വലിയ കുറവുണ്ടാക്കുമെന്നും ഭാവിയില്‍ ഇത് രൂക്ഷമായ ജലദൌര്‍ലഭ്യത്തിനു കാരണമാകും എന്ന് കരുതപ്പെടുന്നു. ഇതേ പ്രശ്‌നം പാകിസ്ഥാന്‍, ഇറാന്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളെയും കാത്തിരിക്കുന്നു. ഈ സ്ഥിതി തുടര്ന്നാല്‍ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ 300 കോടി ജനങ്ങളെങ്കിലും ഗുരുതരമായ ജലക്ഷാമത്തിനു ഇരയാകും എന്ന് അന്താരാഷ്ട്ര സംഘടനകള്‍ പറയുന്നു.


അപ്രത്യക്ഷമായേക്കാവുന്ന നദികള്‍

യു.എന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച് വലിയൊരു ദുരന്തം 2035 ഓടെ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന, നേപ്പാള്‍, മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളെക്കാത്തിരിക്കുന്നു. ആഗോളതാപനം ഈ നിലയില്‍ തുടര്‍ന്നാല്‍ ഈ രാജ്യങ്ങളിലെ ജലലഭ്യതയുടെ വലിയ സ്രോതസ്സുകളായ വന്‍നദികളുടെ ഉറവയായ ഹിമാലയന്‍ ഗ്ലേസിയറുകള്‍ അപ്രത്യക്ഷമാകും എന്നതാണാ ദുരന്തം. അങ്ങിനെ വന്ന്്് ഗംഗ, സിന്ധു, ബ്രഹ്മപുത്ര, യാംഗ്ട്‌സി, മെക്കോംഗ് തുടങ്ങിയ ഭീമന്‍ നദികള്‍ ഇല്ലാതായാല്‍ ഈ രാഷ്ട്രങ്ങളുടെ അവസ്ഥ എന്താകും? ഇന്ത്യയില്‍ മാത്രം ഗംഗാനദിയെ ആശ്രയിച്ച് ജീവിക്കുന്ന ആളുകളുടെ എണ്ണം 50 കോടിയാണ്.

ജലപ്രതിസന്ധി മനുഷ്യനെ മാത്രമല്ല ജൈവമണ്ഡലത്തെ ഒട്ടാകെ ബാധിക്കും. ജലത്തിന്റെ ഇല്ലാതാകല്‍ ഇല്ലാതാക്കിക്കളയുന്നത് വനങ്ങളെയും അവയില്‍ പാര്‍ക്കുന്ന പക്ഷി മ്യഗാദികളെയും കൂടിയാണ്.

ജലത്തിന്റെ രാഷ്ട്രീയം
ജലപ്രതിസന്ധി പലപ്പോഴും പ്രാദേശിക ജനവിഭാഗങ്ങള്‍ തമ്മിലോ രാഷ്ട്രങ്ങള്‍ തമ്മിലോ പരസ്പര പോരാട്ടത്തിലും കലാശിക്കുന്നു. രാഷ്ട്രങ്ങളുടെ അതിര്‍ത്തികളിലൂടെ ഒഴുകുന്നതും നിരന്തരമായ പരസ്പര സ്പര്‍ദ്ധയ്ക്കും പോരാട്ടത്തിനും കാരണമാകുന്നതുമായ 250 ലധികം നദികള്‍ ലോകത്തിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അന്തര്‍ദേശീയ ജലതര്‍ക്കങ്ങളെ പരിഹരിക്കാന്‍ 'ഹെത്സിങ്കി ചട്ടങ്ങള്' എന്ന പേരില്‍ അന്താരാഷ്ട്രനിയമം നിലവിലുണ്ടെങ്കിലും പലപ്പോഴും പ്രശ്‌നം ഈ ചട്ടങ്ങളുടെ വരുതിയില്‍ നില്‍ക്കാതെ പോകുന്നു. 

ചില പ്രശ്‌നങ്ങളിലെങ്കിലും രാജ്യങ്ങള്‍ തമ്മില്‍ സ്വതവേയുള്ള അതിര്‍ത്തിത്തര്‍ക്കങ്ങളുടെ ഭാഗമായും ജലത്തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നു. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളിലെ ജലത്തിന്റെ അവകാശത്തിന്മേല്‍ ഇറാന്‍, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് വര്‍ഷങ്ങളുടെ വയസ്സുണ്ട്. അവ പലപ്പോഴും പരസ്പരയുദ്ധത്തിന്റെ വക്കില്‍ വരെ കൊണ്ടെത്തിച്ചിട്ടുണ്ട് ആ രാജ്യങ്ങളെ. 1974-ല്‍ സിറിയ യൂഫ്രട്ടീസില്‍ നിര്‍മ്മിച്ചു കൊണ്ടിരുന്ന ഡാം തകര്‍ക്കാന്‍ ഇറാഖ് സേന സിറിയന്‍ അതിര്‍ത്തി കടന്ന സംഭവം ഇത്തരത്തിലുള്ള ഒന്നാണ്. 

സമാനമായ തര്‍ക്കങ്ങള്‍ എല്ലാ ഭൂഖണ്ഡങ്ങളിലും അരങ്ങേറിയിട്ടുണ്ട്, മിക്കവയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഹംഗറിയും ചെക്കോസ്ലോവാക്യയും തമ്മില്‍ ഉടലെടുത്ത തര്‍ക്കം, തെക്ക്,വടക്കന്‍ കൊറിയകള്‍ തമ്മിലുള്ളത്, ഇസ്രായേലും പാലസ്തീനും തമ്മിലുള്ളത്, ഈജിപ്തും എത്യോപ്യയും തമ്മിലുള്ളത് എന്നിങ്ങനെ തുടരുന്നു അവ. മിക്കവയും മധ്യസ്ഥ ശ്രമങ്ങളിലൂടെയും മറ്റും തീര്ക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണമാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നു.
                                     

പരിഹാരമാര്‍ഗങ്ങള്‍ വിദൂരതയിലോ?

പ്രശ്‌നം ഗുരുതരം എന്ന് എല്ലാവരും തിരിച്ചറിയുന്നു, പക്ഷെ പരിഹാരം ആരുടെ കയ്യിലുമില്ല. ഭൂമി മുഴുവന്‍ പരന്നുകിടക്കുന്ന സമുദ്രജലത്തെ ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ ഊര്‍ജ്ജം വേണം, വലിയ പണച്ചെലവ് നേരിടുന്ന മാര്‍ഗം. ദരിദ്ര രാജ്യങ്ങള്ക്ക് തികച്ചും അസാധ്യമായ ഒന്ന്. ഒരിക്കല്‍ ഉപയോഗിച്ച ജലത്തെ വീണ്ടും ശുദ്ധിയാക്കി ഉപയോഗിക്കുന്ന മാര്‍ഗത്തിനും പണച്ചെലവേറെയാണ്. ഇവയൊക്കെ സമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രമേ സാധ്യമാകൂ. ഇസ്രായേല്‍, സിംഗപ്പൂര്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നെങ്കിലും അവരുടെ ആവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ഇത്തരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുള്ളു.
നിര്‍ദ്ദേശിക്കപ്പെടുന്ന മറ്റൊരു പരിഹാരമായ ഭൂഗര്‍ഭജലത്തിന്റെ ഉപയോഗ നിയന്ത്രണം എന്നത് ക്യഷിയെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ പല രാജ്യങ്ങള്‍ക്കും സ്വീകാര്യമല്ലാത്ത ഒന്നാണ്.

എല്ലാ രാജ്യങ്ങളും തങ്ങളുടെ പരിസ്ഥിതിയെ, പ്രത്യേകിച്ച് നീര്‍ത്തടങ്ങള്‍, നദീസ്രോതസ്സുകള്‍ എന്നിവയെ സംരക്ഷിക്കുകയും അതു വഴി ജലത്തിന്റെ സ്വാഭാവികമായ ശേഖരിക്കപ്പെടലും ഒഴുക്കും വര്‍ദ്ധിക്കുകയും ചെയ്താല്‍ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കും എന്ന് പാരിസ്ഥിതികമായ പരിഹാരങ്ങളെക്കുറിച്ച് നടത്തപ്പെട്ട പഠനങ്ങള്‍ പറയുന്നു. കൂടാതെ ജനസംഖ്യാ വര്‍ദ്ധനവ് പിടിച്ചു നിര്‍ത്തുന്നത് പ്രശ്‌നപരിഹാരത്തെ വലിയ തോതില്‍ സഹായിക്കും എന്നതും തീര്‍ച്ചയാണ്.

2013 : ലോക ജലസഹകരണ വര്‍ഷം
ജലപ്രതിസന്ധിയുടെ ഗുരുതരാവസ്ഥ ലോകത്തെ ബോധ്യപ്പെടുത്തുന്നതിനും പ്രശ്‌നപരിഹാരത്തിനാവശ്യമായ നയരൂപീകരണം അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സംഘടന, 2013 ലോക ജലസഹകരണ വര്‍ഷം ആയി ആചരിക്കാന്‍ തീരുമാനിച്ചത്. 2010 ല്‍ ആയിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. കൂടാതെ 2013 മാര്‍ച് 22 ലോക ജലദിനമായി ആചരിക്കാനും തീരുമാനിക്കപ്പെട്ടു. ഈ ഒരു വര്‍ഷം ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനെക്കുറിച്ചും പരിപാടികള്‍ ലോകവ്യാപകമായി നടക്കും. പോഷകസംഘടനയായ 'യുനെസ്‌കോ' യുടെ നേത്യത്വത്തിലാണ് പരിപാടികള്‍ നടക്കുക. ജലപ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി പരസ്പരസഹകരണത്തിന്റെ പുതിയ പാതകള്‍ തേടേണ്ടതുണ്ട് എന്നതാണ് വര്‍ഷാചരണത്തിന്റെ സന്ദേശം.

ഇക്കഴിഞ്ഞ മാസം ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഈ പ്രശ്‌നം സജീവ ചര്‍ച്ചയ്ക്ക് വിധേയമാകുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ദാവോസും മുന്നോട്ട് വെക്കുന്നത് പുതിയൊരു സഹകരണ പദ്ധതിയാണ്. കൊക്കാ കോള, പെപ്‌സികോ തുടങ്ങി ജലം ഏറെ ഉപയോഗിക്കുന്ന ബഹുരാഷ്ട്രകമ്പനികളും ഗവണ്മെന്റുകളും എന്‍.ജി.ഓ.കളും ചേര്‍ന്നുള്ള പുതിയ സഹകരണ പരീക്ഷണം. എന്നാല്‍ ഇത്തരം 'പാര്‍ട്ണര്‍ഷിപ്പ്' പരിപാടികള്‍ ദരിദ്രരാഷ്ട്രങ്ങള്‍ക്ക് എന്തു നല്‍കും എന്ന കാര്യത്തില്‍ ആശങ്കകള്‍ ഉയരുകയും ചെയ്യുന്നുണ്ട്.

വരും ദശകങ്ങള്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ നിര്‍ണ്ണായകമാണെന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ മാലോകരില്‍ ഏറ്റവും നിസ്വരായവര്‍' വെള്ളം കിട്ടാതെ മരിക്കുന്ന' സ്ഥിതി വന്നു ചേരുമെന്നും ഉള്ള അറിവിലേക്ക് ഉണരേണ്ടത് ഇന്ന് ഓരോ മനുഷ്യന്റെയും ആവശ്യമായി വന്നിരിക്കുന്നു. 



 ഇന്ന് മഹാരാഷ്ട്ര ...നാളെ കേരളം. ......ചിന്തിക്കാന്‍ സമയമായി .........




വരള്‍ച്ച കടത്തതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ പരസ്‌പരം കടിച്ചു കീറുമോയെന്ന്‌ മഹാരാഷ്‌ട്രാ സര്‍ക്കാരിന്‌ ഭയം. കുടിവെള്ളത്തിനായുള്ള പോരാട്ടമുണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ എപ്പോഴും സജ്‌ജമായിരിക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തിലുള്ള നിര്‍ദ്ദേശം ഇന്നാണ് സര്‍ക്കാര്‍ പോലീസിന്‌ നല്‍കിയത്.


സംസ്‌ഥാനത്തിന്റെ പല ഭാഗത്തും വരള്‍ച്ച കടുത്തതോടെ തൊണ്ട നനയ്‌ക്കാന്‍ പോലും ജലം കിട്ടാത്ത സ്‌ഥിതിയുണ്ട്. ഈ സാഹചര്യം കുടിനീരിനായുള്ള ഒരു കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമാകുമോയെന്ന് സര്‍ക്കാരിന് ഭയമുണ്ട്. അത്തരം ഒരു സാഹചര്യത്തെ രക്തരൂക്ഷിതമാകാതെ നിയന്ത്രിക്കാന്‍ സജ്ജമായിരിക്കണമെന്നാണ് നിര്‍ദ്ദേശം. ഏത്‌ തരത്തിലുള്ള കലഹങ്ങളെയും നേരിടാന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡി ജിപി സഞ്‌ജീവ്‌ ദയാലും സമ്മതിച്ചിട്ടുണ്ട്‌. അതേസമയം ജലത്തിന്‌ വേണ്ടിയുള്ള കലാപത്തെ മുന്‍ നിര്‍ത്തിയുള്ള സര്‍ക്കുലറല്ല ഇത്‌. എന്നാല്‍ സംസ്‌ഥാനത്തുടനീളം ജലക്ഷാമം രൂക്ഷമായിരിക്കുന്ന സ്‌ഥിതിയില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സാധാരണ ചെയ്യേണ്ടതു പോലെ സജ്‌ജമാകാന്‍ പോലീസിനോട് ആവശ്യപ്പെട്ടെന്നേയുള്ളൂ. മാധ്യമങ്ങള്‍ ഒരു കാര്യത്തിന്‌ മാത്രം പ്രാധാന്യം നല്‍കുന്നതാണ്‌ ഇത്തരത്തില്‍ വാര്‍ത്തയ്‌ക്ക് കാര്യമെന്നും ഡിജിപി പറയുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള ഒരു സാധ്യത ഔറംഗബാദിലെ പോലീസ്‌ ഉന്നതര്‍ വ്യക്‌തമാക്കുന്നുണ്ട്‌. ജലക്ഷാമം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുമ്പോള്‍ ജലത്തിന്‌ വേണ്ടിയുള്ള പോരാട്ടത്തിന്റെ ഒരു സാധ്യത തള്ളിക്കളയാനാകില്ലെന്ന്‌ അവര്‍ പറയുന്നു. ബീഡ്‌, നാന്‍ഡഡ്‌, പര്‍ഭാനി, ജല്‍നാ, ഔറംഗബാദ്‌, നാഷിക്‌, സതാര തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ വരള്‍ച്ച കടുത്തതോടെ നാടുവിട്ട്‌ പോകുകയാണ്‌. 1633 ഗ്രാമങ്ങളെയും 4,490 ചേരികളെയുമാണ്‌ ജലക്ഷാമം രൂക്ഷമായി പിടികൂടിയിരിക്കുന്നത്‌. റോഡ്‌, റെയില്‍ ഗതാഗത സംവിധാനങ്ങള്‍ വഴി വെള്ളമെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളും പൂര്‍ണ്ണ വിജയത്തില്‍ എത്തിയിട്ടില്ല. ഇതോടെയാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തിലുള്ള കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നാട്ടിലെ പോലീസുകാര്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌.







No comments:

Post a Comment