Wednesday, June 10, 2015

വിരുദ്ധ ആഹാരങ്ങള് ഏതൊക്കെ? VIRUDDHA AHARANGAL ...






 ജീവിതക്രമത്തിലെ അപഥ്യങ്ങളും ക്രമം തെറ്റിയ ആഹാരവിഹാരങ്ങളും ജീവിതശൈലിയും പാശ്‌പാത്യ ഭക്ഷണരീതിയും  നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി  ബാധിക്കും .



വിരുദ്ധങ്ങളായ ആഹാരാദികളും പാനീയങ്ങളും തമ്മിൽ ചേരുമ്പോൾ വിഷമായി തീരുന്നു.

ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

1)പാൽ, തേൻ ഇവയോടൊപ്പം കൊഞ്ച്, ഉഴുന്ന്, മുള്ളങ്കി, ശർക്കര, സസ്യാങ്കുരം, താമരവളയം, താമര കിഴങ്ങ് എന്നിവ ഉപയോഗിക്കുന്നത് വിരുദ്ധമാണ്.

2)പാലിനോടൊപ്പം പുളി ഉള്ള ആഹാരങ്ങളോ, പഴങ്ങളോ വിരുദ്ധമാണ്; നല്ല പഴുത്ത മധുരമുള്ള പഴങ്ങൾ വിരുദ്ധമല്ല.

3)മുതിര, വരക്, നെല്ല്, തിന ചിലയിനം പയറുകൾ, മുള്ളങ്കി, ഇവയോടൊപ്പം പാൽ കഴിക്കാൻ പാടില്ല.

4)മാംസം, മത്സ്യം എന്നിവയോടൊപ്പം തൈര് വിരുദ്ധമാണ്.

5)പല മാംസങ്ങൾ ഒന്നിച്ച് ഉപയോഗിക്കുന്നത് വിരുദ്ധമാണ്.

6)തൈര്, ഉഴുന്നുപരിപ്പ്, അയനിപ്പഴം, ശർക്കര, പാൽ, തേൻ ഇവ ഏതെങ്കിലും ഒന്നിച്ച് ചേർത്ത് ഉപയോഗിച്ചാൽ വിഷമാകും.

7)മോര്, തൈര് ഇവയോടൊപ്പം പനംപ്പഴം ഉപയോഗിക്കുന്നത് വിരുദ്ധമാണ്.

8)കൂണും, മോരും ഒന്നിച്ചുപയോഗിക്കാൻ പാടില്ല.

9)മത്സ്യം, ചുക്ക് ഇവ പാകപ്പെടുത്തിയ പാത്രത്തിൽ ഉണ്ടാക്കുന്ന ഭഷ്യവസ്തുക്കൾ വിഷമയമാണ്.

10)മീൻ വറുത്ത നെയ്യിലോ, എണ്ണയിലോ പാകപ്പെടുത്തിയ ഭക്ഷ്യവസ്തുക്കൾ വിരുദ്ധമാണ്.

11)ഓട്ടു പാത്രത്തിൽ 10 ദിവസം വച്ചിരുന്ന നെയ്യ് വിഷ തുല്യമാണ്.

12)വീണ്ടും വീണ്ടും ചൂടാക്കിയ എണ്ണഉപയോഗിക്കുന്നത്
വിരുദ്ധമാണ്.
13)പായസം,മദ്യം,എൾച്ചോറ് എന്നിവ ഒന്നിച്ചുപയോഗിക്കരുത്.

14)തേന്,നെയ്യ്,വസ,എണ്ണ,വെള്ളം ഇവയിൽ ഏതെങ്കിലും സമമായിട്ട് ഉപയോഗിച്ചാൽ വിഷമാണ്. ഇവയിൽ ഏതെങ്കിലും ഒന്നിനോട് ചേർത്ത് മഴവെള്ളം അനുപാനമായിട്ട് ഉപയോഗിച്ചാലും വിഷമാണ്.

15)പാൽച്ചോറ്, തൈർ വെള്ളം ചേർന്നാൽ വിരുദ്ധമായിതീരും.

16)എള്ളിൻ പിണ്ണാക്കും, വഷളച്ചീരയും ചേരാൻ പാടില്ല.

17)ആവണക്കിന്റെ വിറകുകൊണ്ട് ആവണക്കെണ്ണയിൽ തയ്യാറാക്കിയ മയിൽ, ഉടുമ്പ്, തിത്തിരി, എന്നിവയുടെ മാംസം മരണകാരണമായിതീരും.

18)വെള്ളിൻ (കൊക്ക്) എന്ന പക്ഷിമാംസം മദ്യത്തോട് ചേർത്ത് ഉപയോഗിക്കാൻ പാടില്ല. അതേ മാംസം പന്നി നെയ്യിൽ വറുത്ത് ഉപയോഗിച്ചാൽ ഉടൻ മരിക്കും.

19)തേൻ, താമരക്കുരു എന്നിവ പരസ്പരം വിരുദ്ധമാണ്.

20)കടുകെണ്ണയിൽ പാകപ്പെടുത്തിയ കൂൺ ഒരു കാരണവശാലും കഴിക്കരുത്.

21)ഇന്ന് തിളപ്പിച്ച് നാളേക്ക് വെള്ളം ഉപയോഗിക്കുന്നത് നന്നല്ല.

22)ഫ്രിഡ്ജിൽ വച്ചുപയോഗിക്കുന്ന ഭഷ്യവസ്തുക്കൾ പുറത്തെടുത്ത് റൂം റ്റെമ്പറേച്ചറിൽ വന്ന ശേഷമേ ചൂടാക്കി ഉപയോഗിക്കാവൂ.

(ഫ്രിഡ്ജിൽ സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കുന്നത്-അതിനാൽ തന്നെ വിരുദ്ധമാണ്)

23)മത്സ്യമാംസാദികളോടൊപ്പം പാൽ ഉൽപ്പന്നങ്ങളായ, ഐസ്ക്രീം, കസാട്ട, എന്നിവ വിരുദ്ധങ്ങളാണ്




കടപ്പാട് :-  Dr. പി  ജോർജ്
ബി.എ.എം, Rtd DMO (ISM) Charakas Ayurveda Hospital , Thodupuzha
 

No comments:

Post a Comment