Tuesday, April 5, 2016

ബഹുമാനം .... Give & Take Respect....

രണ്ടു  രീതിയിൽ ഉള്ള ബഹുമാനം ഉണ്ട് .(അത് പണം, പദവി, പ്രായം, ഉന്നത സ്വാധീനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു)



1) പിടിച്ചു വാങ്ങുന്ന ബഹുമാനം.

പരുക്കാൻ സ്വഭാവം കൊണ്ട് തങ്ങളെ ക്കാൾ  താഴെക്കിടയിൽ ഉള്ളവരിൽ നിന്നും ഭയപ്പെടുത്തി  ഉണ്ടാക്കി എടുക്കുന്ന ബഹുമാനം.ഒരു കണക്കിന് ഇതൊരു തരം  മാനസിക രോഗം ആണെന്ന് തന്നെ പറയാം . ബാകി എല്ലാവരും തന്നെ ബഹുമാനിക്കണം എന്ന് നമുക്ക് വാശി  പിടിക്കാൻ പറ്റില്ലല്ലോ.



2) രണ്ടാമത്  നമ്മൾ അറിഞ്ഞു കൊടുക്കുന്ന ബഹുമാനം .

പ്രായം, സ്വഭാവ മഹിമ ,നമ്മോടു തിരിച്ചുള്ള ഇടപെടൽ  , ഒരു വ്യക്ത്തിയുടെ അറിവ്, വിദ്യാഭ്യാസ യോഗ്യത, ത്യാഗമനോഭാവം, പദവി, ഏതെങ്കിലും മേഘലയിലുള്ള കഴിവ്, പുരസ്ക്കാരങ്ങള്‍, അന്ഗീകാരങ്ങള്‍, ഇടപെടലുകളിലെ സുതാര്യത, മാന്യത, സത്യസന്തത എന്നിവയെ അപേഷിച്ചു ഇരിക്കും അത്.



 മേലുദ്യോഗസ്ഥനെ ബഹുമാനിക്കുന്നത്‌ അയാളുടെ സൗന്ദര്യം  നോക്കി അല്ല. മറിച്ച്  ആ പദവിയോടുള്ള ബഹുമാനം ആണ് . കീഴ് ഉദ്യോഗസ്ഥനു ഒരു ഉപകാരവും ചെയ്തു കൊടുക്കാത്ത ആളോട്  അമർഷത്തോട്  കൂടിയ ഒരു ബഹുമാനം ആവും കിട്ടുക. മലപ്പുറം  ഭാഷയില ഒരു പഴയ  ചൊല്ല് പറഞ്ഞാൽ  "താഴെ ഉളളവരുടെ കുണ്ടിമ്മേലാണ്‌ മൊളിൽ ഉള്ളവന്റെ  അഭിമാനം ഇരിക്കുന്നത്‌ ".  വരുമ്പോ എണീറ്റ്‌  കൊടുത്തില്ലേൽ പോയില്ലേ എല്ലാം . ആഭ്യന്തര മന്ത്രിയെ  കണ്ടപ്പോ സിംഗം എണീക്കാതെ ഇരുന്നപ്പോ മാനം  കപ്പല്  കേറി പോയത് നമ്മൾ കണ്ടതല്ലേ ....




അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ  ബഹുമാനം എന്നത് തികച്ചും ആപെഷികമാണ്‌ ....കൈ വിട്ട ആയുധം,  വാവിട്ട വാക്ക്,  പോയ ബഹുമാനം  ഇതൊന്നും തിരിച്ചു കിട്ടില്ല ...ഓർത്താൽ നല്ലത് ....

No comments:

Post a Comment