Wednesday, January 18, 2017

വീടുപണി ആരംഭിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെലവ് കുറയ്ക്കാം..



സ്വന്തമായി ഒരു വീട് വയ്ക്കുമ്പോൾ ചെലവു കുറയ്ക്കണമെന്ന്ആഗ്രഹിക്കുന്നവര്ഒരുപാടുണ്ട്.ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്പ്ലാനിങ്സ്റ്റേജിലാണ്‌.കൃത്യമായ പ്ലാനിങ്ങില്ലാത്തതുകൊണ്ടാണ്അധികച്ചെലവുണ്ടാകുന്നത്.
പുതിയ വീടുകൾ പണിയുന്നവരിൽ എൺപത് ശതമാനം ആളുകളും വിപണിയെക്കുറിച്ചോ പുതിയ ഫാഷനുകളെക്കുറിച്ചോ അറിവില്ലാത്തവരാണ്. പണം ബുദ്ധിപൂര്വം വിനിയോഗിക്കുക എന്നതാണ്വീടുപണിയിലെ ചെലവു നിയന്ത്രിക്കലിന്െറ അര്ഥം. ചെലവിനെ കൈപ്പിടിയില്ഒതുക്കാന്പ്ലാനിങ്ഘട്ടത്തില്സാധിക്കണം. സ്വന്തം വീടിന്െറ ഓരോ ഭാഗവും ഭാവനയില്കാണുമ്പോള്ഇത്ആവശ്യമാണോ ആര്ഭാടമാണോ എന്നു ചിന്തിക്കുന്നവരാണോ നിങ്ങള്എങ്കില്അധികച്ചെലവിനോടു പോരാടാന്നിങ്ങള്ക്കു സാധിക്കും എന്നതിൽ തർക്കമില്ല.
പുതിയ വീടിനെ സംബന്ധിച്ചു ഒരു തീരുമാനം എടുത്താൽ പിന്നീട അത് മാറ്റുകയില്ലെന്നു ആദ്യം തന്നെ തീരുമാനം എടുക്കുക. വീടുപണിയുടെ വിവിധ സാങ്കേതിക വശങ്ങളെക്കുറിച്ചു കഴിയുന്നത്ര വിവരം ശേഖരിച്ചതിനുശേഷം പണി തുടങ്ങുന്നതും ചെലവു നിയന്ത്രിക്കാന്സഹായിക്കും.വീട്ഒരു നിലയാണോ ഇരുനിലയാണോ എന്നതും ചെലവിനെ കാര്യമായി ബാധിക്കും.
1000 സ്ക്വയര്ഫീറ്റുള്ള ഒരു വീടിന്െറ അടിത്തറ പണിയാന്ഏകദേശം രണ്ടര സെന്റ്സ്ഥലം വേണ്ടിവരും. സ്വാഭാവികമായും ചെലവും കൂടും. 500 സ്ക്വയര്ഫീറ്റ്താഴെയും 500 മുകളിലുമായാണെങ്കില്മെറ്റീരിയല്നഷ്ടവും സ്ഥലനഷ്ടവും കുറയും. വീടുപണിയുടെ 70 ശതമാനവും നിര്മാണ സാമഗ്രികള്ക്കുവേണ്ടിയാണ്ചെലവാകുന്നത്‌. കയ്യിലുള്ള പണത്തിന്െറ 75 ശതമാനത്തില്ഒതുങ്ങുന്ന വീടിനെക്കുറിച്ച്ആര്ക്കിടെക്ടുമായി ചര്ച്ച ചെയ്യുക. ബാക്കി 25 ശതമാനം ഇന്റീരിയര്ഡിസൈനിങ്ങിനും മറ്റ്ആവശ്യങ്ങള്ക്കുമായി മാറ്റിവയ്ക്കാം.
വീട്പ്ലാന്ചെയ്യുമ്പോള്മുറികളുടെ എണ്ണമാണ്ആദ്യം തീരുമാനിക്കേണ്ടത്‌. കൂടുതല്മുറികള്ഉണ്ടാക്കാതെ ഉള്ളവ നന്നായി പ്രയോജനപ്പെടുത്തണം. അച്ഛനമ്മമാരും ചെറിയ കുട്ടികളും മാത്രമടങ്ങിയ അണുകുടുംബത്തിന്കിടപ്പുമുറികളുടെ എണ്ണം രണ്ടില്ഒതുക്കാം. വിറകടുപ്പ്സ്ഥാപിക്കാന്ഉദ്ദേശിക്കുന്നില്ലെങ്കില്വര്ക്ഏരിയയ്ക്കു വേണ്ടി സ്ഥലം കളയേണ്ടതില്ല. അടുക്കള അല്പം വലുതാക്കിയാല്മതി.സ്റ്റോര്റൂമും അടുക്കളയില്ഒതുക്കാം.
100 സ്ക്വയര്ഫീറ്റ്വര്ക്ഏരിയ വേണ്ടെന്നു വയ്ക്കുയാണെങ്കില്സ്ക്വയര്ഫീറ്റിന്‌ 1600 രൂപ കണക്കില്‍ 16,000 രൂപ ഒറ്റനോട്ടത്തില്തന്നെ ലാഭിച്ചെടുക്കാം. വര്ക്ഏരിയ അത്യാവശ്യമാണെന്നു കരുതുന്നവര്ക്ക്റൂഫില്ഷീറ്റും, ഭിത്തിക്കു പകരം ഗ്രില്ലുമിട്ട്വര്ക്ഏരിയ ക്രമീകരിക്കാം. റൂഫിന്സ്ക്വയര്ഫീറ്റിന്ഏകദേശം 85 രൂപയും ഗ്രില്ലിന്സ്ക്വയര്ഫീറ്റിന്ഏകദേശം 60 രൂപയും ചെലവുവരും. 10 ശതമാനമെങ്കിലും ഇങ്ങനെ ലാഭിക്കാം.
മുറിയുടെ വലിപ്പം എത്ര വിസ്തീര്ണം വേണമെന്നതിന്െറ ഏകദേശ കണക്ക്ആര്ക്കിടെക്ടിനോടു കൃത്യമായി പറയുന്നത്പ്ലാന്വരയ്ക്കല്എളുപ്പമാക്കും. ചെലവു കുറച്ചു വീടു പണിയാനാണ്ഉദ്ദേശിക്കുന്നതെങ്കില്ബജറ്റ്ഏകദേശം കണക്കാക്കി ആര്ക്കിടെക്ടിനെ അറിയിക്കണം. ഗൃഹനിര്മാണ സംബന്ധിയായ പുസ്തകങ്ങളും വിവരങ്ങളും ശേഖരിക്കുന്നതും ഗുണം ചെയ്യും. സമചതുരവും ദീര്ഘചതുരവുമാണ്ചെലവ്ഏറ്റവുമധികം കുറയ്ക്കുക.
മെറ്റീരിയലുകള്വങ്ങുമ്പോള് കാര്യങ്ങള്ശ്രദ്ധിക്കുക
ഉപയോഗിക്കുന്ന മെറ്റീരിയലുകളില്ഇരുപതുശതമാനം ഫസ്റ്റ്ക്ലാസ്സാധനങ്ങള്തിരഞ്ഞെടുത്താല്ത്തന്നെ ഒരു വീടിന്െറ സൌന്ദര്യം മാറ്റിയെടുക്കാന്സാധിക്കും. പ്ലാനിങ്സ്റ്റേജില്മാര്ക്കറ്റ്നന്നായി പഠിച്ചിരിക്കണം. ടൈല്‍, ബാത്റൂം ഫിറ്റിങ്സ്തുടങ്ങി പുതിയ മോഡലുകള്വരുന്നത്വളരെ കുറച്ചു മേഖലകളില്മാത്രമാണ്‌. മറ്റു മെറ്റീരിയലുകള്നേരത്തേ തീരുമാനിച്ചുറപ്പിക്കുന്നതു നല്ലതാണ്‌.
വാതിലുകളില്തടിക്കു പകരമായി ഹൈഡെന്സിറ്റി ഫൈബര്‍, ബൈസന്പാനല്‍, പിവിസി, ട്രീറ്റഡ്വുഡ്തുടങ്ങിയ നിരവധി ഉത്പന്നങ്ങള്വിപണിയിലുണ്ട്‌. ഇവ വാങ്ങി വച്ചാല്തടികൊണ്ടുണ്ടാക്കുന്ന വാതിലിന്െറ നാലില്ഒന്നേ വില വരൂ. ഫെറോസിമന്റ്ഉത്പന്നങ്ങള്ചെലവു നിയന്ത്രിക്കാന്വളരെയധികം സഹായിക്കുന്നു. അടുക്കളയിലെ കബോര്ഡുകളും വാര്ഡ്രോബുകളും വാട്ടര്ടാങ്ക്‌, സെപ്റ്റിക്ടാങ്ക്തുടങ്ങിയവയെല്ലാം, ഫെറോസിമന്റ്കൊണ്ടു നിര്മിക്കാം.ഇത്തരം ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ചെലവ് നന്നായി കുറയ്ക്കാൻ കഴിയും.

വീടുപണിയിൽ ആർക്കും പറ്റാവുന്ന തെറ്റുകൾ..

1). ആർക്കിടെക്ട് ആരായാലും വേണ്ടില്ല...

ആർക്കിടെക്ടിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മിക്കവർക്കും തെറ്റു സംഭവിക്കാറുണ്ട്എളുപ്പത്തിനു വേണ്ടി പലരും തങ്ങൾക്കെന്താണു വേണ്ടതെന്ന് ആലോചിക്കാതെഅടുത്തുള്ള ആർക്കിടെക്ടിനെ സമീപിക്കുംഅതുപോലെആർക്കിടെക്ടിന് നിർമാണസംബന്ധിയായ ഏതാവശ്യങ്ങളും നിറവേറ്റിത്തരാനാകും എന്നു വിചാരിക്കുന്നതും ശരിയല്ലഓരോരോ മേഖലയിൽ സ്പെഷലൈസ് ചെയ്യുന്നവരായിരിക്കും ആർക്കിടെക്ടുമാർവലിയ ഹോസ്പിറ്റലുകൾ ചെയ്യുന്ന ഒരു ആർക്കിടെക്ടിന് നല്ല വീട് ചെയ്യാൻ പറ്റണമെന്നില്ലമാത്രമല്ലഅവരുടെ താത്പര്യങ്ങളും വ്യത്യാസപ്പെടാംസമകാലിക ഡിസൈൻ താത്പര്യമുള്ള ആർക്കിടെക്ട് പരമ്പരാഗത ഡിസൈനിൽ വൈദഗ്ധ്യം കാണിക്കണമെന്നില്ലഒരു ആർക്കിടെക്ട് ചെയ്യുന്ന കെട്ടിടങ്ങൾ കണ്ട്അത് തങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസൃതമാണോ എന്നു മനസ്സിലാക്കി മാത്രം അദ്ദേഹത്തെ സമീപിക്കുക.

2).  ബജറ്റിൽ പെടാത്ത കണക്കുകൾ.

ആളുകൾ പലപ്പോഴും ആർക്കിടെക്ടിനെ സമീപിക്കുന്നത് സ്ക്വയർഫീറ്റ് റേറ്റ് എത്രയാണെന്ന് അന്വേഷിച്ചുകൊണ്ടായിരിക്കുംസ്ക്വയർഫീറ്റ് റേറ്റ് കേൾക്കുമ്പോൾ ഉടനെ അതും വീടിന്റെ സ്ക്വയർഫീറ്റും തമ്മിൽ ഗുണിച്ച് മൊത്തം ചെലവിനെപ്പറ്റി കണക്കുകൂട്ടുംഎന്നാൽ ഇത് വീടിന്റെ പണിക്കു മാത്രമുള്ള റേറ്റ് ആണ്ചുറ്റുമതിൽഗെയ്റ്റ്സ്ഥലമൊരുക്കൽകിണർ കുത്തൽലാൻഡ്സ്കേപ്പിങ്ഇന്റീരിയർ അലങ്കാരങ്ങൾവാട്ടർഇലക്ട്രിസിറ്റി കണക്ഷനുകൾആർക്കിടെക്ടിന്റെ ഫീസ് തുടങ്ങിയ കാര്യങ്ങൾ ഇതിലുൾപ്പെടുന്നില്ലഅങ്ങനെ വരുമ്പോഴാണ് വീടുപണി ബജറ്റിന് അപ്പുറത്തേക്ക് പോകുന്നത്ഇതെല്ലാം കണക്കിലെടുത്താൽ തന്നെ 50% വീടുപണി കൂടുതൽ മെച്ചപ്പെടുമെന്നുറപ്പ്.

3). കെട്ടിടഭാഗങ്ങൾ പൊളിക്കേണ്ടി വരിക.

വീടുപണിതു കഴിഞ്ഞ് ഇന്റീരിയർ ചെയ്യുന്ന സമയത്താണ് പലർക്കും തങ്ങളുടെ തെറ്റ് മനസ്സിലാവാറുള്ളത്കെട്ടിടം പണിതു കഴിഞ്ഞ് ഇന്റീരിയർ ചെയ്യാൻ തുടങ്ങുമ്പോൾ അടിസ്ഥാന പ്ലാനിൽ മാറ്റങ്ങൾ വേണ്ടി വരുമെന്ന് മനസ്സിലാവുംപലപ്പോഴും കെട്ടിടഭാഗങ്ങൾ പൊളിക്കേണ്ടി വന്നേക്കാംഅതുകൊണ്ട് വീട്ടിൽ ഉള്ള വസ്തുക്കളെയും വേണ്ടിവന്നേക്കാവുന്ന വസ്തുക്കളെയും പറ്റി ആദ്യമേ ഒരു ഐഡിയ ഇന്റീരിയർ ഡിസൈനർക്കു കൊടുക്കണംവീട്ടിൽ താമസമാക്കിയതിനുശേഷമായിരിക്കും മാസ്റ്റർ ബെഡ്റൂമിലെ വാഡ്രോബിൽ സ്ഥലം തികയാതെ വരുന്ന കാര്യം പലരും മനസ്സിലാക്കുന്നത്.

4). ഇഷ്ടപ്പെട്ട ടൈൽ കിട്ടാനില്ല.

ടൈൽസാനിറ്ററി മുതലായവയിൽ വളരെ പെട്ടെന്ന് ട്രെൻഡുകൾ മാറി മാറി വരുംകണ്ട് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പലരുംഓർഡർ ചെയ്തിടുംഅപ്പോൾത്തന്നെ അതു വാങ്ങിവയ്ക്കാതിരിക്കുന്ന പ്രവണതയുണ്ട്പ്രവാസി മലയാളികൾ പോലുള്ളവർ പിന്നീടെപ്പോഴെങ്കിലും അതെടുക്കാൻ ചെല്ലുമ്പോഴേക്കും ആവശ്യത്തിന് എണ്ണം കിട്ടാതെ വരാറുണ്ട്ടൈലിൽ കൂടുതൽ വേസ്റ്റേജ് വരുകയാണെങ്കിൽ എക്സ്ട്രാ ടൈൽ കിട്ടാനും ബുദ്ധിമുട്ടായിരിക്കും.

5). ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ.

ചോർച്ച ഇപ്പോൾ സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നുപലപ്പോഴും കോൺട്രാക്ടർമാർ ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിക്കുന്നതിനാൽ കരാറിലേർപ്പെടും മുമ്പ് ഉപയോഗിക്കുന്ന സാധനങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തുകഅവർ മുമ്പ് ചെയ്ത വീടുകളും കണ്ടിരിക്കണം.

6). സെറ്റ്ബാക്ക് ഒഴിച്ചിടാതെ അടിത്തറ.

ചെറിയ സ്ഥലത്ത് വീട് പണിയുമ്പോൾ വശങ്ങളിൽ നിയമപ്രകാരമുള്ള സ്ഥലം ഒഴിച്ചിട്ടു വേണം അടിത്തറ കെട്ടാൻഅടിത്തറയുടെ പണി തീർന്ന ശേഷം ഭിത്തി കെട്ടിത്തുടങ്ങുമ്പോഴാണ് പലയിടത്തും ആർക്കിടെക്ടോ എൻജിനീയറോ മേൽനോട്ടത്തിന് എത്തുകഅപ്പോഴേക്കും ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ എത്തിയിരിക്കുംനിയമം പാലിക്കാതെ വീടുനിർമാണം നടത്തിയാൽ അത് പൊളിച്ചു കളയുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ടെന്ന കാര്യം മറക്കരുത്.

7). വാരിക്കോരി സിമന്റ് തേക്കുക.

സിമന്റിന്റെ അളവ് കൂട്ടിയാൽ തേപ്പിന് ഉറപ്പ് കൂടുമെന്നാണ് പലരുടെയും ധാരണഅതുകൊണ്ടുതന്നെ ചാന്തിൽ ആവശ്യത്തിലധികം സിമന്റ് ചേർക്കുകയും ചെയ്യുംഇതുകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നതാണ് വാസ്തവംമാത്രമല്ലസിമന്റിന്റെ അളവ് കൂടിയാൽ പ്ലാസ്റ്ററിങ്ങിൽ പൊട്ടൽ വീഴുകയും ചെയ്യും. 1:3 അനുപാതത്തിലാണ് പ്ലാസ്റ്ററിങ്ങിന് സിമന്റും മണലും ചേർക്കേണ്ടത്അന്യായവിലയുടെ സിമന്റ് വെറുതേ പാഴാക്കിക്കളയരുത്.

8). ഭിത്തി നനയ്ക്കാൻ പായൽവെള്ളം.

തേപ്പിനു ശേഷം ഭിത്തി നനയ്ക്കാനായി അടുത്തുള്ള തോട്ടിൽ നിന്നും കുളത്തിൽ നിന്നുമെല്ലാം വെള്ളം പമ്പ് ചെയ്തെടുക്കുന്നത് സാധാരണയാണ്പായൽ നിറഞ്ഞ വെള്ളം കൊണ്ട് ഭിത്തി നനച്ചാൽ പെയിന്റ് ചെയ്ത് കുറച്ചുനാൾ കഴിയുമ്പോഴേക്കും പലയിടത്തും പെയിന്റ് ഇളകുകയും അങ്ങിങ്ങായി പൂപ്പൽ പിടിച്ചതുപോലെ നിറംമാറ്റം ഉണ്ടാകുകയും ചെയ്യുംകുടിവെള്ളം വേണ്ടെങ്കിലും അത്യാവശ്യം പായലും ചെളിയുമില്ലാത്ത വെള്ളം വേണം നനപ്പിന് ഉപയോഗിക്കാൻ.

9). ബാത്റൂമിലെ വെള്ളം പുറത്തേക്ക്.

ഒന്നാം നിലയുടെ കോൺക്രീറ്റിനായി സ്ലാബ് വാർക്കുന്ന സമയത്ത് മുകളിലെ ബാത്റൂമിന്റെ സ്ലാബ് ചരിഞ്ഞിരിക്കണമെന്ന കാര്യം പലരും ഓർക്കാറില്ല. 15 സെമീ ചരിവു വിട്ടില്ലെങ്കിൽ പിന്നീട് വെള്ളം പുറത്തേക്കു വരാൻ സാധ്യതയുണ്ട്പല വീടുകളിലും കണ്ടിട്ടുള്ള പ്രശ്നമാണിത്തട്ടടിക്കുമ്പോൾ ബാത്റൂമിന്റെ തട്ട് താഴ്ന്നിരിക്കണം.

10). സിങ്കിന്റെ സെക്കൻഡ് ബൗൾ വലതു ഭാഗത്ത്.

അടുക്കളയിൽ സിങ്ക് പിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം സിങ്കിൽ കഴുകുന്ന പാത്രങ്ങൾ വയ്ക്കേണ്ട ബൗൾ സിങ്കിന്റെ ഇടതുവശത്തായി പിടിപ്പിക്കണം എന്നതാണ്വലതുവശത്ത് സ്ക്രബർ വയ്ക്കേണ്ടി വരുംബൗൾ വലതുവശത്താണെങ്കിൽ കഴുകിയ പാത്രങ്ങൾ വയ്ക്കാൻ ബുദ്ധിമുട്ടാവും.

11). ഫർണിച്ചർ ഇട്ടാൽ ജനൽ തുറക്കില്ല.

വാതിൽജനൽ എന്നിവയ്ക്ക് ആനുപാതികമല്ലാത്ത രീതിയിലായിരിക്കും മിക്കവീടുകളിലും ഫർണിച്ചറിന്റെ സ്ഥാനംപ്ലാനിങ് ഘട്ടത്തിലെ പിഴവുകളാണ് കാരണംഫർണിച്ചർ കൂടി ഉൾപ്പെട്ടതാണ് വീട്ഒടുവിൽ ഫർണിച്ചർ ഇട്ടു കഴിയുമ്പോൾ വാതിലോ ജനാലയോ മറയുന്ന സംഭവങ്ങൾ ധാരാളംഅതുകൊണ്ട് വീടിന്റെ ഡിസൈൻ തീരുമാനിക്കുമ്പോൾ തന്നെ ഫർണിച്ചറിന്റെ ഡിസൈനും സ്ഥാനവും തീരുമാനിക്കണം.

12). ഭംഗിയുടെ പേരിൽ ഷേഡിങ് ഒഴിവാക്കുക .

പലരും പൈസ ചെലവഴിച്ചാലും വീട്ടിനകത്ത് സ്വാസ്ഥ്യം ഇല്ലാതെ വരുംജനാലയ്ക്കും ഭിത്തിക്കും കൃത്യമായ ഷേഡിങ് ഇല്ലാതെ വന്നാൽ മഴയും വെയിലും പ്രശ്നമായിത്തീരുംവീടിനകത്തെ സുഖം കുറയുംപുതിയ ഡിസൈൻ അനുസരിച്ച് ഭംഗിയുടെ പേരിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്പക്ഷേകേരളത്തിന്റെ കാലാവസ്ഥയിലെ മഴയും വെയിലും ഏൽക്കുമ്പോൾ ഭിത്തികൾക്കും കേടുപാടു വരാമെന്നതിനാൽ ഷേഡിങ് നിർബന്ധമായി കൊടുക്കണം.

13). സ്റ്റോറേജ് സ്പേസ് തികയുന്നില്ല.

ആവശ്യത്തിന് സ്റ്റോറേജ് ഇല്ല എന്നത് മിക്ക വീടുകളുടെയും പ്രശ്നമാണ്ബെഡ്ഷീറ്റുകൾടവലുകൾപുസ്തകങ്ങൾലഗേജ്പത്രമാസികകൾകേടായ ഫർണിച്ചർ തുടങ്ങി എന്തുമാത്രം സ്റ്റോറേജ് വേണം ഒരു വീടിന്ഓരോ മുറികളിലെയും പൊതുവായ സ്റ്റോറേജിന് ഒരിടം ഒരുക്കുന്നത് പാശ്ചാത്യരാജ്യങ്ങളിൽ പതിവാണ്അതിവിടെയും പ്രാവർത്തികമാക്കാം.

14. പ്ലഗിനു പകരം എക്സ്റ്റൻഷൻ കോഡ്.

താമസമാക്കിയതിനു ശേഷമായിരിക്കും പുതിയ ഗൃഹോപകരണങ്ങൾക്കും സൗകര്യങ്ങൾക്കും മറ്റും കൂടുതൽ പ്ലഗുകൾ ആവശ്യമാണെന്ന് തിരിച്ചറിയുന്നത്അതോടെ എക്സ്റ്റൻഷൻ കോഡുകളെയും മൾട്ടി പിന്നുകളെയും ആശ്രയിച്ചു തുടങ്ങുംഅത് വീടിനകം വൃത്തികേടാക്കുംലൈറ്റിങ് പൊതുവായി ചെയ്യുന്നതാണ് പ്രശ്നംവിദേശ രാജ്യങ്ങളിലെല്ലാം ആറ് അടി കൂടുമ്പോൾ ഇലക്ട്രിക്കൽ പോയിന്റുകൾ വേണമെന്നാണ് നിയമംആവശ്യത്തിനുള്ള പോയിന്റുകൾ ആദ്യമേ നൽകിയിടണം.

15. ബാത്റൂമിൽ ഇടമില്ല .

ബാത്റൂമിനകത്ത് സ്റ്റോറേജ് സൗകര്യം ഒരുക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്ടവലുകൾടോയ്ലറ്റ് സാമഗ്രികൾ തുടങ്ങിയവ വയ്ക്കാൻ ബാത്റൂമിനുള്ളിൽത്തന്നെ സ്പേസ് വേണംമാത്രമല്ലഅവ എടുത്തുവയ്ക്കാനായി ഒരു ചെറിയ തിണ്ണയോ മറ്റോ ഉണ്ടെങ്കിൽ കൂടുതൽ സൗകര്യപ്രദമായിരിക്കുംശ്രദ്ധിക്കാതെ പോകുന്ന ചെറിയ ചെറിയ കാര്യങ്ങളാണിത്.

16). വീട്ടുകാരുടെ ആരോഗ്യം നോക്കുന്നില്ല.

വീടിനകത്ത് താമസിക്കുന്നവരുടെ ആരോഗ്യം കണക്കിലെടുക്കാതെയാണ് നിർമാണസാമഗ്രികൾ തിരഞ്ഞെടുക്കുന്നത്മിനുസമേറിയ തറകൾ പ്രൗഢിക്കും ആഡംബരത്തിനും വേണ്ടി വാങ്ങുംപക്ഷേ തിളക്കമുള്ള തറകളിൽ ചെരിപ്പിടാതെ നടക്കാൻ പറ്റുന്നവയല്ലഇത്തരം കാര്യങ്ങൾ ആലോചിച്ചുവേണം മെറ്റീരിയൽ തിരഞ്ഞെടുക്കാൻ.

17).  റോഡിനെ മുട്ടിച്ച് വീടുപണിയുക.

എത്ര സ്ഥലമുണ്ടെങ്കിലും റോഡിനോടു ചേർത്തേ വീടു പണിയൂ എന്ന് ചിലർക്ക് നിർബന്ധമാണ്സ്വാഭാവികമായി വീടിനോട് ചേർന്ന് മതിലും വരുമെന്നതിനാൽ വീടിനുള്ളിലേക്കുള്ള കാറ്റിന്റെ വരവ് തടസ്സപ്പെടുംപൊടിശല്യത്തിനും ശബ്ദകോലാഹലങ്ങൾക്കും ഒരു കുറവുമുണ്ടാകുകയുമില്ലറോഡിന് വീതി കൂട്ടുമ്പോൾ ഉണ്ടാകാവുന്ന സ്ഥലമേറ്റെടുപ്പ് ഭീഷണിയാണ് മറ്റൊരു പ്രശ്നംഭാവിയിൽ ഒരു വീട് കൂടി പണിയാനുള്ള സാധ്യത മുൻകൂട്ടി കണ്ട് വേണം വീടിന് സ്ഥാനം നിശ്ചയിക്കാൻ.

18. സ്ക്വയർഫീറ്റ് റേറ്റിൽ കരാർ നൽകുക.

കേൾക്കുമ്പോൾ ലാഭകരമെന്നു തോന്നുമെങ്കിലും വാസ്തവത്തിൽ അങ്ങനെയല്ല എന്നതാണ് സ്ക്വയർഫീറ്റിന് നിരക്കിലുള്ള കരാറിന്റെ പ്രത്യേകതവീടുപണിയുമ്പോൾ വരാന്തനടുമുറ്റം എന്നിവയ്ക്കൊക്കെ നിർമാണചെലവ് കുറവായിരിക്കുംഅതേസമയം അടുക്കളബാത്റൂം എന്നിവയ്ക്കൊക്കെ ചെലവ് കൂടുകയും ചെയ്യുംഅടുക്കളയും ബാത്റൂമുമൊക്കെ പണിയാൻ വേണ്ടിവരുന്ന സ്ക്വയർഫീറ്റ് നിരക്കായിരിക്കും കോൺട്രാക്ടർമാർ വീടിനു മുഴുവൻ ചുമത്തുകപ്ലാസ്റ്ററിങ്ഫ്ളോറിങ്പെയിന്റിങ് തുടങ്ങി ഓരോന്നായി ഇനം തിരിച്ച് കരാർ ഉറപ്പിക്കുകയാണ് ലാഭകരം.

19). ലാൻഡ്സ്കേപ്പിന് പത്ത് പൈസ മുടക്കില്ല.

50 ലക്ഷവും 75 ലക്ഷവും മുടക്കി ഭീമാകാരമായ കെട്ടിടങ്ങൾ പണിയുംഎന്നാൽ ഇതിന്റെ ചുറ്റുപാട് ഒരുക്കിയെടുക്കാൻ പത്ത് പൈസ മുടക്കില്ലമുറ്റവും ലാൻഡ്സ്കേപ്പും എല്ലാം ഭംഗിയായി ഒത്തുവരുമ്പോഴാണ് വീട് മനോഹരമാകുന്നതെന്ന സത്യം മനസ്സിലാക്കാത്തവരാണ് ഇത്തരം മണ്ടത്തരം കാണിക്കുക.

20). ഡ്രൈ ഏരിയവെറ്റ് ഏരിയ വേർതിരിക്കില്ല.

ലക്ഷങ്ങൾ മുടക്കിയാകും ബാത്റൂം നിർമിക്കുകസാനിട്ടറി വെയർ എല്ലാം മുന്തിയ ഇനങ്ങളായിരിക്കുംഎന്നാൽ ഡ്രൈ ഏരിയവെറ്റ് ഏരിയ വേർതിരിവ് ഉണ്ടാകില്ലബാത്റൂം നിർമിക്കുമ്പോൾ ഉപയോഗക്ഷമതയ്ക്കും വൃത്തിക്കുമായിരിക്കണം മുൻഗണന എന്ന കാര്യം മറക്കരുത്ഇതിന് ഏറ്റവും സ്വീകാര്യവും ഫലപ്രദവുമായ മാർഗമാണ് കുളിക്കുകയും മുഖം കഴുകുകയും ചെയ്യുന്ന ഭാഗം (വെറ്റ് ഏരിയഒരിടത്തും ക്ലോസറ്റ് (ഡ്രൈ ഏരിയമറ്റൊരു ഭാഗത്തും വരുന്ന രീതിയിൽ ബാത്റൂം ഡിസൈൻ ചെയ്യുക എന്നത്.

21) ഏറ്റവും കുറഞ്ഞ റേറ്റിന് കരാർ.

മിക്കവരും വീടുപണിക്കായി മൂന്നോ നാലോ കോൺട്രാക്ടർമാരിൽ നിന്നും ക്വട്ടേഷൻ വാങ്ങുംഏറ്റവും കുറഞ്ഞ തുക പറയുന്ന ആൾക്ക് കരാർ നൽകുകയും ചെയ്യുംവീടുപണിയുടെ ചെലവ് കുറയ്ക്കാനായി കണ്ടെത്തുന്ന എളുപ്പ വഴികളിലൊന്നാണിത്നിരക്ക് കുറയുന്നതനുസരിച്ച് ക്വാളിറ്റിയിലും കുറവ് വരുമെന്ന കാര്യത്തിന് സംശയമില്ലഎന്നാൽവീട്ടുകാർക്ക് ഇത് മനസ്സിലാകാത്ത തരത്തിൽ പണിതീർക്കാനുള്ള വിരുത് കോൺട്രാക്ടർമാർക്കുണ്ട്താമസം തുടങ്ങി കുറച്ചുനാൾ കഴിയുമ്പോഴായിരിക്കും പാളിച്ചകൾ ഓരോന്നായി തെളിഞ്ഞുവരികചെലവ് കുറയ്ക്കാനായി ഏറ്റവും കുറഞ്ഞ റേറ്റിൽ കോൺട്രാക്റ്റ് നൽകുന്നതിനു പകരം വീടിന്റെ വലുപ്പം അൽപം കുറയ്ക്കുകമാന്യമായനീതീകരിക്കാവുന്ന തുകയ്ക്ക് കോൺട്രാക്റ്റ് നൽകുക.

22). മുകളിൽ ഒരു ബെഡ്റൂമിനായി രണ്ടുനില.

മൂന്ന് ബെഡ്റൂം വേണം.താഴെ രണ്ട്മുകളിൽ ഒന്ന്പൂതിയ വീട് പണിയുന്നവരിൽ നല്ലൊരു ശതമാനത്തിന്റെ ആവശ്യമാണിത്നിർമാണച്ചെലവ് കുതിച്ചുയർത്തുന്ന ഒരു അപകടം  കോംബിനേഷനിൽ പതിയിരിപ്പുണ്ടെന്ന് മിക്കവരും ഓർക്കാറില്ലമുകളിൽ ഒരു ബെഡ്റൂം മാത്രമായിരിക്കും വീട്ടുകാരന് ആവശ്യംഎന്നാൽ ഇതുമാത്രമായി ഒരിക്കലും പണിയാനാകില്ലസ്റ്റെയർകെയ്സ്അത് എത്തിച്ചേരുന്നിടത്ത് ചെറുതെങ്കിലും ഒരു ഫാമിലി ലിവിങ് സ്പേസ് എന്നിവകൂടി നിർമിച്ചാലേ മുകളിൽ ബെഡ്റൂം പണിയാനാകൂഎന്തെങ്കിലും വഴിയുണ്ടെങ്കിൽ മൂന്നാമത്തെ ബെഡ്റൂമും താഴത്തെ നിലയിൽ തന്നെ പണിയുകയാണ് ഇതിനുള്ള പ്രതിവിധിആദ്യം പറഞ്ഞ രീതിയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞത് 200 സ്ക്വയർഫീറ്റ് എങ്കിലും ലാഭിക്കാംസ്റ്റെയർകെയ്സിനായി നയാപൈസ മുടക്കേണ്ടി വരികയുമില്ല.

23). ടൈൽ തോന്നുപടി മുറിക്കുക.

ടൈൽ ഏറ്റവുമധികം പാഴാകുന്ന മേഖലയാണ് സ്റ്റെയർകെയ്സ് പടികൾഇവിടെ വിരിക്കുന്ന ടൈലിൽ ഭൂരിപക്ഷവും മുറിക്കേണ്ടി വരും എന്നതാണ് പ്രധാന കാരണംമുഴുവൻ പടികളുടെയും അളവെടുത്ത് നഷ്ടം ഏറ്റവും കുറയുന്ന പാറ്റേൺ കണ്ടെത്തി അതിനനുസരിച്ചു വേണം ടൈൽ മുറിക്കാൻ.

24). വാർക്കയുടെ നനയ്ക്കൽ.

തണുപ്പൻ മട്ടിൽ മേൽക്കൂര വാർത്ത ശേഷം 24 മണിക്കൂറിനുള്ളിൽ തന്നെ നനച്ചു തുടങ്ങുന്നതാണ് നല്ലത്നമ്മുടെ നാട്ടിൽ സാധാരണരീതിയിൽ രാവിലെ കോൺക്രീറ്റിങ് തുടങ്ങുംവൈകുന്നേരത്തിന് മുമ്പ് പൂർത്തിയാകുകയും ചെയ്യുംപിറ്റേന്ന് പത്ത് മണിക്ക് തൊഴിലാളികളെത്തി വെള്ളം കെട്ടിനിർത്താനുള്ള തട തയാറാക്കി നനച്ചു തുടങ്ങുമ്പോഴേക്കും സമയം ഉച്ചയോടടുക്കുംഅപ്പോഴേക്കും കോൺക്രീറ്റിലെ ഈർപ്പം നഷ്ടപ്പെടുകയും ചെറിയ പൊട്ടലുകൾ രൂപപ്പെടുകയും ചെയ്യാൻ സാധ്യതയുണ്ട്ഇതാണ് പിന്നീട് ചോർച്ചയിലേക്കും മറ്റും നയിക്കുന്നത്വാർത്തതിനു ശേഷം പിറ്റേദിവസം രാവിലെ തന്നെ മേൽക്കൂര നനയ്ക്കാൻ തുടങ്ങണം.

25). അവസാനഘട്ടത്തിലെ നെട്ടോട്ടമോടൽ.

വീടുപണിയുന്നവരിൽ 90 ശതമാനത്തിനും സംഭവിക്കുന്ന പാളിച്ചയാണിത്ഫിനിഷിങ് സ്റ്റേജിൽ എത്തുമ്പോഴേക്കും കൈയിലെ പണം മുഴുവൻ തീരുംഇന്റീരിയറും ഫർണിച്ചറും ഒക്കെ എങ്ങനെയെങ്കിലും തട്ടിക്കൂട്ടുകയേ പിന്നെ വഴിയുള്ളൂഫിനാൻഷ്യൽ പ്ലാനിങ്ങിലെ പിഴവ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്ഫിനിഷിങ് ജോലികൾക്ക് ആവശ്യമായ തുക ആദ്യമേ തന്നെ നീക്കിവെക്കണംബജറ്റ് കൈപ്പിടിയിൽ ഒതുങ്ങുന്നില്ലെങ്കിൽ വീടിന്റെ വലുപ്പവും ആർഭാടവും കുറയ്ക്കണംഅവസാനം എങ്ങനെയെങ്കിലും ഒപ്പിച്ചുവയ്ക്കാം എന്ന ചിന്തയോടെ വീടുപണിക്കിറങ്ങരുത്.

26). സിങ്ക് വാങ്ങുന്നതിനു മുമ്പ് കിച്ചൻ സ്ലാബ് മുറിക്കുക.

അടുക്കളയിലേക്കുള്ള സിങ്ക് വാങ്ങി കൃത്യമായ അളവെടുത്തതിനു ശേഷം മാത്രം കിച്ചൻ സ്ലാബ് മുറിക്കുകഇല്ലെങ്കിൽ മുറിച്ച അളവിനനുസരിച്ചുള്ള സിങ്ക് അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടിവരും.

27). തോന്നുന്നിടത്ത് പൈപ്പും ലൈറ്റും.

ബാത്റൂമിൽ ടാപ്പ് പിടിപ്പിക്കുന്നത് തറനിരപ്പിൽ നിന്നും 65 - 70 സെമീ എങ്കിലും ഉയരത്തിലായിരിക്കണംഎങ്കിലേ ഇതിനു കീഴിൽ വലിയ ബക്കറ്റ് വച്ച് വെള്ളം പിടിക്കാനാകൂടവൽ ഹോൾഡർസോപ്പ് ഹോൾഡർ എന്നിവയും ആനുപാതികമായ ഉയരത്തിൽ വേണം പിടിപ്പിക്കാൻകുളിക്കുമ്പോൾ സൗകര്യപ്രദമായി എടുക്കാൻ കഴിയുന്ന വശത്തായിരിക്കണം ഇവ പിടിപ്പിക്കേണ്ടത്ലൈറ്റ് സ്വിച്ചുകൾക്കും ഇതു ബാധകമാണ്ബെഡ്റൂമിൽ കട്ടിലിനു മുകളിലായി വരുന്ന വിധത്തിലായിരിക്കണം ഫാൻ പിടിപ്പിക്കാൻതോന്നുംപടി പിടിപ്പിച്ചാൽ പിന്നീട് വിയർക്കേണ്ടി വരും.

28. നടുമുറ്റം പണിത് ഗ്ലാസ് കൊണ്ട് മൂടുക.

വെറുതെ ഫാഷന്റെ പേരിൽ നടുമുറ്റവും സ്കൈലൈറ്റ് ഓപ്പണിങ്ങുകളും നൽകുന്നത് മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ലവീടിനുള്ളിൽ ആവശ്യത്തിനു വെളിച്ചം എത്തിക്കുകയും വായുപ്രവാഹം സുഗമമാക്കി തണുപ്പ് പകരുകയുമാണ് നടുമുറ്റത്തിന്റെ ഉദ്ദേശ്യംഎന്നാൽനടുമുറ്റം പണിത് അതിനു മുകൾഭാഗം ഗ്ലാസും പോളികാർബണേറ്റ് ഷീറ്റുമൊക്കെയിട്ട് അടയ്ക്കുമ്പോൾ അത് വീട്ടിനുള്ളിലെ ചൂട് കൂട്ടുകയേ ഉള്ളൂഇതിനെല്ലാം വേണ്ടി വരുന്ന ചെലവ് വേറെയും.

29). കാർപോർച്ചിന് ഡബിൾഹൈറ്റ് ..

ഡബിൾഹൈറ്റിൽ കാർപോർച്ച് പണിയുന്നതുകൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമില്ലപണവും സ്ഥലവും നഷ്ടമെന്നു മാത്രംസ്ക്വയർഫീറ്റിന് രണ്ടായിരവും മൂവായിരവും മുടക്കി കാർപോർച്ച് പണിയണമോ എന്ന കാര്യം പുനരാലോചിക്കണംമുകൾനിലയിൽ രണ്ടും മൂന്നും ബാൽക്കണി പണിയുന്നതും ഇതുപോലെ തന്നെയാണ്ഉപയോഗിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ബാൽക്കണി നിർമിക്കുക.

30). ബാത്റൂം ഭിത്തിയിൽ ഈർപ്പം.

സ്പേസർ വച്ച് ആവശ്യത്തിന് അകലം വിട്ടശേഷം വേണം ബാത്റൂമിന്റെ ചുവരിൽ ടൈൽ ഒട്ടിക്കാൻസാധാരണ ജോയ്ന്റ് ഫില്ലറിനു പകരം എപ്പോക്സി ജോയ്ന്റ് ഫില്ലർ ഉപയോഗിക്കുകയും വേണംവെള്ളം ഉള്ളിലേക്ക് ഇറങ്ങി ചുവരിൽ ഈർപ്പം പിടിക്കുന്നത് തടയാൻ ഇതാണ് മാർഗം.

31). അടിത്തറയ്ക്ക് ആർസിസി ബെഡ് നിർബന്ധം.

വാനം കുഴിച്ച ശേഷം ആർസിസി ബെഡ് നിർമിച്ച് അതിനു മുകളിലേ അടിത്തറ കെട്ടൂ എന്ന് നിർബന്ധം പിടിക്കുന്നവരുണ്ട്നല്ല ഉറപ്പുള്ള മണ്ണാണെങ്കിൽ ഇതിന്റെ യാതൊരാവശ്യവുമില്ല എന്നതാണ് വാസ്തവംഅനാവശ്യമായി പണം ചെലവാക്കുന്നത് തടയാൻ ഇത് സഹായിക്കുംകരിങ്കല്ല് കൊരുത്ത് കെട്ടുന്നത് അടിത്തറയുടെ ബലം കൂട്ടും.

32). സമതലത്തിലേ വീടു പണിയൂ.

പ്ലോട്ട് നിരപ്പാക്കി വീടു പണിതാലേ സമാധാനം കിട്ടൂ എന്ന രീതിയിൽ പെരുമാറുന്നവരുണ്ട്പരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരതയാണത്പ്ലോട്ടിന്റെ തനിമ നിലനിർത്തി അതിനനുസരിച്ചു വീട് രൂപകൽപന ചെയ്യുകയാണ് സംസ്കാരസമ്പന്നർ ചെയ്യേണ്ടത്പ്ലോട്ടിലെ സസ്യജാലങ്ങളോടും മരങ്ങളോടുമൊക്കെ അർഹിക്കുന്ന ബഹുമാനം കാട്ടണംഅതല്ലാതെ ജെസിബി കൊണ്ടുവന്ന് എല്ലാം ഇടിച്ചുനിരത്തി കോൺക്രീറ്റ് കൂടൊരുക്കുന്ന രീതി പ്രാകൃതമെന്ന് തിരിച്ചറിയണം.

33). ബാത്റൂമിന് പൊക്കക്കുറവ്.

മുകൾനില പിന്നീട് പണിയാം എന്ന ഉദ്ദേശ്യത്തോടെ ഒറ്റനിലവീട് പണിയുകയാണെങ്കിൽ മേൽക്കൂര വാർക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണംഒരേ നിരപ്പിൽ മേൽക്കൂര വാർക്കാതെ പകരം മുകളിൽ ബാത്റൂം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥാനത്ത് 25 സെമീ എങ്കിലും താഴ്ത്തിവേണം വാർക്കാൻബാത്റൂമിൽനിന്ന് വെള്ളം തടസ്സമില്ലാതെ ഒലിച്ചുപോകാനായി ഫ്ളോർ ട്രാപ് നൽകണമെങ്കിൽ തറയ്ക്ക് 20-25 സെമി പൊക്കം വേണം എന്നതാണ് കാരണംടെറസിൽ നിന്ന് ഇത്രയും പൊക്കി കെട്ടിയ ശേഷം ബാത്റൂം നിർമിച്ചാൽ പ്രായമായവർക്കും കുട്ടികൾക്കും ഇവിടേക്ക് കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടുംവീൽചെയറോ മറ്റോ കയറ്റാനും പ്രയാസമായിരിക്കുംമാത്രമല്ലബാത്റൂമിന് റെഡിമെയ്ഡ് വാതിൽ ഉപയോഗിക്കാൻ പറ്റാതെ വരികയും ചെയ്യുംബാത്റൂമിന്റെ സ്ഥാനത്ത് താഴ്ത്തി വാർത്ത ശേഷം അതിനു മുകളിൽ മണ്ണിട്ട് മേൽക്കൂരയുടെ നിരപ്പിൽ പ്ലാസ്റ്റർ ചെയ്ത് വാട്ടർപ്രൂഫ് ചെയ്താൽ പിന്നീട് ആവശ്യം വരുമ്പോൾ  ഭാഗത്തെ മാത്രം പ്ലാസ്റ്ററിങ് പൊട്ടിച്ച് മണ്ണും നീക്കം ചെയ്ത ശേഷം ബാത്റൂം പണിയാനാകും.

34). ഓപൻ ടെറസും മുറികളും ഒരേ നിരപ്പിൽ .

ഇരുനില വീടിൽ മുകളിലെ മുറികളും ഓപൻ ടെറസും ഒരേ നിരപ്പിൽ പണിയരുത്നല്ല മഴയത്ത് ഓപൻ ടെറസിൽ കുറച്ചു നേരത്തേക്കെങ്കിലും വെള്ളം നിറയാനും മുറിക്കുള്ളിലേക്ക് ഒഴുകാനും സാധ്യതയുണ്ട്അഞ്ച് സെമീ എങ്കിലും താഴ്ത്തി വേണം ഓപൻ ടെറസിന്റെ ഭാഗം വാർക്കാൻഅതുപോലെ മുകൾനിലയിൽ നിന്ന് ഓപൻ ടെറസിലേക്ക് ഇറങ്ങാനുള്ള വാതിലിനു മുകളിൽ ആവശ്യത്തിന് ഷേഡ് പിടിപ്പിക്കുകയും വേണംഇല്ലെങ്കിൽ സ്ഥിരമായി മഴവെള്ളം വീണ് വാതിലിനു കേടുവരാം.

35). എൻജിനീയറുടെ മേൽനോട്ടമില്ലാതെ ബീം വാർക്കുക.

ബീംകോളം എന്നിവ വാർക്കുമ്പോൾ എൻജിനീയറുടെയോ ആർക്കിടെക്ടിന്റെയോ മേൽനോട്ടം ഉണ്ടായിരിക്കണംകമ്പിയുടെയും സിമന്റിന്റെയും അളവ് കുറയുകയോ കൂടുകയോ ചെയ്യാതെ കൃത്യമായി വന്നാലേ ഇവ കൊണ്ട് ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കൂഇക്കാര്യത്തിൽ കോൺട്രാക്ടർ ചെയ്യുന്നത് ശരിയാണോ എന്ന് തിരിച്ചറിയാനുള്ള കഴിവ് വീട്ടുകാരന് ഉണ്ടാകണമെന്നില്ലഎന്നാൽഎൻജിനീയർക്ക് പണം കൊടുക്കേണ്ടി വരുമല്ലോ എന്നോർത്ത് വീട്ടുകാരൻ തന്നെ മേൽനോട്ടം വഹിക്കുന്നതാണ് മിക്കയിടത്തും കണ്ടുവരുന്നത്.

36). പടികൾക്ക് ഒരേ പൊക്കമാവാതിരിക്കുക.

സ്റ്റെയർകെയ്സ് പണിയുമ്പോൾ പിന്തുടരുന്ന ഒരു സമവാക്യമുണ്ട്പടികളുടെ പൊക്കത്തിന്റെ ഇരട്ടിയും വീതിയും തമ്മിൽ കൂട്ടുമ്പോൾ 60 സെമീ ആയിരിക്കണംപൊക്കത്തിൽ ഒരു സെമീ വ്യത്യാസം വരുകയാണെങ്കിൽ അതിനനുസരിച്ച് വീതിയിലും വ്യത്യാസം വരുത്തണംഏതെങ്കിലും പടികളുടെ ഉയരത്തിലോ പൊക്കത്തിലോ ചെറിയ മില്ലിമീറ്ററിന്റെ വ്യത്യാസം വന്നാൽപോലും കയറുന്ന ആളുകൾ വീഴാനുള്ള സാധ്യത കൂടുതലാണ്കാരണം  രീതിയിലാണ് മനുഷ്യന്റെ തലച്ചോറിന്റെ ഘടന.

37). കമ്പികൾ ചവിട്ടി താഴ്ത്തുക.

റീഇൻഫോഴ്സ്മെന്റ് സിമന്റ് ബീമുകളോ കാന്റിലിവർ ബീമുകളോ വാർക്കുന്ന സമയത്ത് കമ്പികളുടെ മേലെ കൂടി പണിക്കാർ നടക്കുമ്പോൾ കമ്പികളുടെ സ്ഥാനം മാറി അവ താണുപോവാറുണ്ട്ആളുകളുടെയോ ചട്ടിയുടെയോസിമന്റിന്റെയോ ഭാരം കൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്ഇത് ബീമിന്റെ ഘടനയെ ബാധിക്കുംഭാവിയിൽ ചെറിയ പൊട്ടലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

38). ഭംഗിക്കായി കാന്റിലിവറിന് തൂൺ കൊടുക്കുക.

കാർപോർച്ച് തുടങ്ങിയ സ്ഥലങ്ങളിൽ കാന്റിലിവർ സ്ലാബ് ആയിരിക്കും പ്ലാൻ ചെയ്തിട്ടുണ്ടാവുകഒടുവിൽ ഭംഗിക്ക് തൂൺ ഇരിക്കട്ടെ എന്നു വിചാരിച്ച് ചിലർ സ്ലാബിന്റെ അറ്റത്ത് തൂൺ പണിയുംകാന്റിലിവർ ബീമിൽ മുകളിലാണ് കമ്പി കൊടുക്കുന്നത്അടിഭാഗത്ത് കമ്പി കൊടുക്കാതെ അവിടെ തൂൺ വന്ന് മുട്ടിച്ചു നിർത്തിയാൽ അത് സ്ലാബിന്റെ ബലത്തെ ബാധിക്കാനിടയുണ്ട്.

39). കമ്പി കൂടുതൽ കൊടുക്കുക.

ചിലർക്ക് ഒരു തോന്നലുണ്ട് - വീടിനു ബലം കൂടാൻ കൂടുതൽ കമ്പി കൊടുക്കാം എന്ന്പക്ഷേഅങ്ങനെ ചെയ്യുന്നത് കെട്ടിടത്തിന്റെ ബലത്തെ ദോഷമായി ബാധിക്കുംഭൂമികുലുക്കം പോലുള്ള ശക്തിയായ പ്രകമ്പനങ്ങളിൽ സാധാരണ കെട്ടിടങ്ങൾക്ക് ഉലച്ചിൽ മാത്രം സംഭവിക്കുമ്പോൾകമ്പി കൂടുതൽ ഉപയോഗിച്ചവ പെട്ടെന്ന് തകരാൻ ഇടയാകും.

40). തട്ടുപൊളിക്കുന്നതിന് ക്രമമില്ലാതിരിക്കുക.

കൂടുതലും വലിയ കെട്ടിടങ്ങൾക്കാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്തട്ടുപൊളിക്കുന്ന സമയത്ത് അതിനുള്ള ക്രമം കൂടി എൻജിനീയർമാർ പണിക്കാർക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്കാന്റിലിവർ ആണെങ്കിൽ അറ്റത്തുനിന്ന് സപ്പോർട്ടിന്റെ ഭാഗത്തേക്ക് ക്രമമായി വേണം പൊളിക്കാൻഡോം പോലുള്ള ഭാഗത്ത് മധ്യത്തിൽ നിന്ന് വൃത്താകൃതിയിൽ വേണം ഭിത്തിയുടെ ഭാഗത്തേക്കു പൊളിക്കാൻസൂക്ഷിച്ചില്ലെങ്കിൽ  ഭാഗം പൊളിയാൻ സാധ്യത വളരെ കൂടുതലാണ്.

41). ഉദ്ദേശ്യം മറക്കുന്ന സ്റ്റെയർകെയ്സ്.

ഒന്നുകിൽ പൊങ്ങച്ച പ്രകടനത്തിനായി വീടിനു നടുവിൽ കെട്ടിയൊരുക്കി നിർമിക്കുംഅല്ലെങ്കിൽ ഏതെങ്കിലുമൊരു മൂലയിൽ ഇടുക്കിയൊതുക്കും രണ്ടു രീതിയിലുമല്ല സ്റ്റെയർകെയ്സ് പണിയേണ്ടത്ലോറി കയറാവുന്ന വലുപ്പത്തിൽ അതിവിശാലമായ സ്റ്റെയർകെയ്സ് വീടിന് ആവശ്യമില്ലതീരെ ഇടുക്കം തോന്നുന്ന രീതിയും നല്ലതല്ലഉചിതമായ സ്ഥാനത്ത് അനുയോജ്യവലുപ്പത്തിലുള്ള സ്റ്റെയർകെയ്സ് ആണ് അഭികാമ്യംആഡംബരത്തിനല്ലഉപയോഗക്ഷമതയ്ക്കായിരിക്കണം പ്രഥമ പരിഗണന.

42). മണ്ണു പരിശോധന നടത്താതിരിക്കുക.

വീടുപണിയുന്നതിനു മുമ്പ് മണ്ണു പരിശോധന നടത്താതിരിക്കുക എന്നത് പലർക്കും പറ്റുന്ന അബദ്ധമാണ്ഓരോതരം സ്ഥലത്തിനും ഓരോതരം ഫൗണ്ടേഷൻ ആണ് ചെയ്യേണ്ടത്അതുകൊണ്ടാണ് മണ്ണു പരിശോധന അത്യാവവീടുപണിയിൽ ആർക്കും പറ്റാവുന്ന തെറ്റുകൾ..


No comments:

Post a Comment