Thursday, January 26, 2017

ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്ക്...


ഇന്ത്യൻ ജനാധിപത്യം ലോകത്തിനാകെ മാതൃക ആയിരുന്നു കുറച്ചു നാൾ മുൻപ് വരെ . ജനങ്ങൾക്കുവേണ്ടി ജനങ്ങൾ, ജനങ്ങളെ ഭരിക്കുന്നതാണു ജനാധിപത്യമെന്ന് എല്ലാവര്ക്കും അറിയാം .ആ ജനങ്ങൾ തിരഞ്ഞെടുക്കുന്നവർ ഏകാധിപതികൾ പോലെ പെരുമാറിയാൽ അതിനെ ജനാധിപത്യം എന്നാണോ അതോ പുതിയ എന്തെങ്കിലും വിളിക്കേണ്ടി വരുമോ.


ദേശീയ ജനാധിപത്യ സഖ്യം എന്ന പേരിൽ ഏകാധിപത്യം കാണിക്കുന്ന ഭരണാധികാരികൾ ഉള്ളിടത്തു  ഒരിക്കലും ജനാധിപത്യം നിലനിൽക്കില്ല.ജനങ്ങൾ എന്ത് കഴിക്കണം, എന്തിൽ വിശ്വസിക്കണം ,എന്ത് ധരിക്കണം എന്നതിലൊക്കെ കൈ കടത്തുന്ന ഒരു ഭരണകൂടത്തെ ജനങ്ങൾ അകത്തി  നിർത്തുന്ന സമയം അനിവാര്യമാകുന്നു .ഇത് പറയാൻ കാരണം ജനങ്ങളെ തെറ്റി ധരിപ്പിച്ചും തമ്മിൽ അടിപ്പിച്ചും നേടിയെടുക്കുന്ന വിജയങ്ങൾ നിലനിൽക്കില്ല.


ശക്തമായ ഒരു നേതൃത്വം തന്നെയാണ് ബിജെപിക്കു ഉള്ളത് എന്നത് സമ്മതിക്കാതെ  തരമില്ല. എങ്കിലും താഴെയുള്ള ആൾക്കാരെ നിയന്ത്രിക്കാൻ നേതൃത്വത്തിന്  കഴിയുന്നില്ല.


ആ   അധികാരം തിരിച്ചു പിടിക്കാൻ ആര്‍ജ്ജവമുള്ള ഒരു മുന്നണിക്കെ ജനാധിപത്യത്തെ സംരക്ഷിക്കാനാവു.ശക്തമായ ഒരു നേതൃത്വം ആണ് ഇന്ത്യക്കു ഇന്ന് ആവശ്യം.അതിനായി എല്ലാവരും ഒന്നിച്ചു ശ്രമിച്ചേ മതിയാവു. അത് നമ്മുടെ ഓരോരുത്തരുടെയും അതുപോലെ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി കൂടിയാണ്  .


മലയാളത്തിൽ ടൈപ്പ്  ചെയ്യാൻ  ഇവിടെ ക്ലിക്ക്  ചെയ്യുക ...

No comments:

Post a Comment