Saturday, March 9, 2013

പെണ്ണൊരുമ്പെട്ടാല്‍ .....

പെണ്ണൊരുമ്പെട്ടാല്‍ .....

സ്ത്രീ ഉള്ളിടത് സ്ത്രീപീടനവും ഉണ്ടാകും എന്ന് നമ്മുടെ സഖാവ്‌ പറഞ്ഞിട്ടുള്ളത് പണ്ട് ....ഇന്ന് സ്ത്രീ ഉള്ളിടത് പീഡന കേസുകള്‍ ആണ് കൂടുതല്‍.അതില്‍ എത്രയെണ്ണം നടന്നതാണെന്ന് എങ്ങനെ ഉറപ്പിക്കാന്‍ പറ്റും.ഇനി വനിതാ ബില്‍ വന്നു കഴിഞ്ഞാല്‍ എത്ര കള്ള കേസുകള്‍ വരാനിരിക്കുന്നു.ഇതൊക്കെ മുന്നില്‍ കണ്ടാണ്‌ നമ്മുടെ സുധാകരന്‍ അണ്ണന്‍ പറഞ്ഞത്.പെണ്ണിനെ പേടിയാണെന്ന്.ഇതിലെ രാഷ്ട്രിയം മാറ്റി വെച്ച്  ചിന്തിച്ചാല്‍ അണ്ണന്റെ ആകുലത അസ്ഥാനത് അല്ല . വിരോധമുള്ള  ആരുടെ മേലും പ്രയോഗിക്കാവുന്ന ഒരു  ആയുധമാവും പീഡനം .ഞാനും നിങ്ങളും ഒക്കെ ഒരിക്കല്‍ ഒരു പീഡന വീരന്‍ എന്ന് അറിയപ്പെടാന്‍ സാധ്യതയുണ്ട്.അതുകൊണ്ട് കുറച്ചൊക്കെ ഒതുങ്ങി ജീവിച്ചാല്‍ നന്ന് .........

(കടപ്പാട് -ക.സുധാകരന്‍ അണ്ണന്‍ )....










വനിതാദിനത്തില്‍ സുധാകരന് പെണ്ണുങ്ങളെ പേടി

Posted by: 
Updated: Saturday, March 9, 2013, 7:23 [IST]













 K Sudhakaran Scare Woman
കണ്ണൂര്‍: സ്ത്രീകളുടെ അടുത്തിരിക്കാന്‍ പോലും പേടിയാണെന്ന് കെ സുധാകരന്‍ എം പി. വനിതാ ദിനത്തോടനുബന്ധിച്ച് മഹിളാ കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു കെ സുധാകരന്‍. സ്ത്രീ സുരക്ഷാ ബില്‍ പുരുഷന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
അനുദിനം മൊഴിമാറ്റുന്ന റെജീനമാരുടെ നാടാണ് കേരളം. ഐസ്‌ക്രീം കേസില്‍ റെജീന എത്ര തവണ മൊഴി മാറ്റിയെന്നും എത്ര തവണ പണം വാങ്ങിയെന്നും ആര്‍ക്കെങ്കിലും അറിയാമോ എന്ന് സുധാകരന്‍ ചോദിച്ചു. 'ഒന്നു നോക്കി' എന്നൊരു സ്ത്രീ പറഞ്ഞാല്‍ ശിക്ഷ ഉറപ്പാണ്. സാക്ഷി പോലും വേണ്ട. സാധാരണ അടുപ്പമുള്ള സ്ത്രീകളെ കാണുമ്പോള്‍ തോളില്‍ തട്ടി താന്‍ കുശലം ചോദിക്കാറുണ്ട്. ഇനി സ്ത്രീകളുടെ ശരീരത്തില്‍ തൊടുന്ന ഏര്‍പ്പാടിനില്ലെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് ഒഴികെയുള്ള വനിതാസംഘടനകളെല്ലാം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ കെ സുധാകരന്‍ പ്രസംഗത്തിനിടെ തമാശപറയുകയായിരുന്നുവെന്നാണ് മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.
മുമ്പ് സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് മോശമായ ഭാഷയില്‍ പ്രതികരണം നടത്തിയ സുധാകരനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

No comments:

Post a Comment